Friday, July 9, 2010

അനുഭവലിപി



ഹൃദയതാളുകളില്‍ അനുഭവലിപിയില്‍  എഴുതിയ അക്ഷരങ്ങള്‍ക്ക് ഇത്രയ്ക് ഭാരമോ,

ആ ഭാരം താങ്ങാനുള്ള കെല്പു നെഞ്ചിനില്ലെ?

ആകെ ഒരു വല്ലാത്ത വിങ്ങല്‍ , മനസ്സ് പിടിച്ചിടത്ത് നില്കുമോ എന്നറയില്ല,

ഉരുണ്ടു കൂടുന്ന കണ്ണുനീര്‍ മറയ്കാന്‍ അവന്‍ പ്രയാസപെട്ടു.


ട്രയിനിലെ ഫസ്റ്റ് ക്ലാസ്സ്‌ കാബിനില്‍ പതുപതുത്ത ഇരിപ്പിടത്തില്‍ ,

ശീതികരിച്ച മുറിയുടെ സൌഖ്യത്തില്‍ , സാധാരണ ഒരു മൂളിപ്പാട്ട്ടും പാടി ഇരിയ്കെണ്ടതാണ്,

എന്നാല്‍ പ്ലാറ്റ്ഫോമിലെ വെളിച്ചമെത്താത്ത മൂലയില്‍,

ഒഴിഞ്ഞു കിടക്കുന്ന സിമന്റ്‌ ബെഞ്ച്‌ കണ്ടപ്പോള്‍ ,

വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ തണുപ്പ് ഏറ്റു കിടന്നുറങ്ങിയ രാവുകള്‍ ....


അതിലെയ്കെത്തിച്ചതും പിന്നീട് ഇവിടെ ഇപ്പോള്‍ കൊണ്ടെത്തിച്ചതുമായ ദിനരാത്രങ്ങള്‍....

എല്ലാം അനുഭവങ്ങളുടെ ലിപിയില്‍ ഒരിക്കലും മായാത്ത അക്ഷരങ്ങളായി അവന്റെ ഹൃദയത്തില്‍ കുറിയ്ക്കപെടുമ്പോള്‍,


അതിന്റെ ഭാരം ഈ ജീവിതം മുഴുവനും കൊണ്ടുനടക്കണം എന്നാക്കുരുന്നു പ്രായത്തില്‍ അവന്‍ ഓര്ത്തിരിന്നുവോ…. ഇല്ല …..



തുടരും ……




ഒരു പരീക്ഷണം തുടങ്ങുന്നു , കുറെ ഏറെ എഴുതാന്‍ ഉണ്ടെന്നൊരു തോന്നല്‍ ,
എവിടെ തുടങ്ങണം എന്ന് നിശ്ചയമില്ല , പയ്യെ ഓരോന്നായി വരും എന്ന് പ്രതീക്ഷിയ്കുന്നു .....
എന്റെ പ്രതീക്ഷയാണ് കേട്ടോ , നിങ്ങളും ചുമ്മാ അങ്ങ് പ്രതീക്ഷിയ്ച്ചോ !! യേത് :)

34 comments:

  1. ADYAMAYITA IVIDE VARUNNATH ELLA POSTUM VAYICHU NANNAYIRIKKUNNU INIYUM THUDERNU EZHUTHUKA

    ReplyDelete
  2. വരട്ടെ....... കാത്തിരിക്കാം..... എന്റെ ആശംസകള്‍

    ReplyDelete
  3. ഞാനെല്ലാ പോസ്റ്റും വായിച്ചു.
    നൊമ്പരപ്പെടുത്തുന്ന വരികളും ഉണ്ടല്ലോ.
    ഇനിയും എഴുതു. വായിയ്ക്കാൻ ആളുണ്ട്.

    പിന്നെ അക്ഷരത്തെറ്റില്ലാതെ പോസ്റ്റ് ചെയ്യുവാൻ ശ്രദ്ധിയ്ക്കുമല്ലോ.

    കറുപ്പിലെ വെളുത്ത അക്ഷരങ്ങൾ വായിയ്ക്കാൻ വിഷമം തോന്നുന്നു, എനിക്ക്.

    ReplyDelete
  4. നല്ല ചിത്രം! വായിച്ചിങ്ങിനെ രസം പിടിച്ച് വന്നപ്പോള്‍ പെട്ടെന്നതാ.."തുടരും ……"
    ഇങ്ങിനെയാണ്‌ പോക്കെങ്കില്‍ എനിക്ക് തീരെ പ്രതീക്ഷയില്ല. :( (ചുമ്മാ പേടിപ്പിച്ചതാട്ടോ)
    ബാക്കി ഭാഗം വേഗം എഴുതൂ..വായിക്കാനായി വീണ്ടും വരാം.

    ReplyDelete
  5. അതിന്റെ ഭാരം ഈ ജീവിതം മുഴുവനും കൊണ്ടുനടക്കണം എന്നാക്കുരുന്നു പ്രായത്തില്‍ അവന്‍ ഓര്ത്തിരിന്നുവോ…. ഇല്ല …..
    തുടരും...
    അപ്പോള്‍ വരാം

    ReplyDelete
  6. തുടരുക...ആശംസകള്‍

    ReplyDelete
  7. കൊള്ളാം നന്നായിരിക്കുന്നു.. ആള്‍ ദി ബെസ്റ്റ്‌

    ReplyDelete
  8. സ്വാഗതം.തുടരുക, എഴുതുക,നന്നായി വരട്ടെ!

    ReplyDelete
  9. അക്ഷരങ്ങളിലൂടെയുള്ള സഞ്ചാരമാവട്ടെ എഴുത്ത്. തുടരട്ടെ. നോക്കാം. എവിടെ വരെ പോകുമെന്ന്. :) എച്ചുമു പറഞ്ഞപോലെ കറുത്ത പ്രതളത്തിലെ ഈ ചാർ കളറിലെ എഴുത്ത് ഒത്തിരി ബുദ്ധിമുട്ടിക്കുന്നു. പണ്ട് ഞാനും കുറെ നാൾ ഇത് ഉപയോഗിച്ചിരുന്നു. പിന്നീട് ബുദ്ധിമുട്ട് മനസ്സിലാക്കി മാറ്റിയതാണ്.

    ReplyDelete
  10. വെളിച്ചമില്ലാത്ത ഒഴിഞ്ഞ ബെഞ്ചിനും തീവണ്ടിയിലെ മുറിക്കും തണുപ്പു്. കുളിർമ്മ എന്നു് വായിച്ചോട്ടെ..
    തുടരണം..
    മനോരാജ് പറഞ്ഞ പോലെ, വായിക്കാൻ ബുദ്ധിമുട്ടു് തോന്നുന്നു. വെളുത്ത പശ്ചാത്തലം കൂടുതൽ നന്നായിരിക്കും.. കറുത്ത അക്ഷരങ്ങളും.

    ReplyDelete
  11. അനസ്യൂതം പ്രവഹിക്കട്ടെ അക്ഷരങ്ങള്‍.....

    ReplyDelete
  12. ഉം..
    തുടരട്ടെ..
    ഭാവുകങ്ങള്‍.

    ReplyDelete
  13. അക്ഷരങ്ങളെ കൂട്ടുപിടിച്ച് സഞ്ചാരം തുടരാം..
    ഇനിയും പോന്നോട്ടെ...
    ആശംസകള്‍.

    ReplyDelete
  14. @ഷൈജു,
    ആദ്യത്തെ കമന്റിനു നന്ദി ...വീണ്ടും വരിക

    @താലയംബലത് ,
    എന്തുവാ ഈ പേരിന്റെ അര്‍ഥം , വന്നതിലും ഒരു വരി ഇട്ടതിലും സന്തോഷം ...

    @എച്മകുട്ടി,
    ഒത്തിരി സന്തോഷം , ഇവിടെ വന്നതിലും രണ്ടു വരി കുറിച്ചിട്ടു വിലയേറിയ അഭിപ്രായം പറഞ്ഞതിലും ...
    അക്ഷരത്തെറ്റും ,കറുത്ത പ്രതലവും ഞാന്‍ മാറ്റി കേട്ടോ

    @വായാടിയെ ...
    ഇവിടെയൊക്കെ തന്നെ പറന്നു നടക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം, രസം പിടിച്ചു എന്നറിഞ്ഞതിലും ,
    പ്രതീക്ഷ വേണ്ട കേട്ടോ , എന്നെ എനിയ്ക് നനായി അറിയാം , ചിലപ്പോള്‍ ഒന്നും എഴുതൂല്ലാ ...ഹി ഹി


    @സിദ്ധിക്ക് മാഷേ ,
    ആ ഭാരം ചുമക്കാന്‍ വരണം കേട്ടോ :)

    @ജുനൈത് ,
    ആശംസകള്‍ക്കും, വായനയ്ക്കും നന്ദി

    @ജിക്കുമോന്‍ ,
    നന്ദി കേട്ടോ വന്നന്തിനും , കമന്റിനും

    @ഷെരീഫ് മാഷേ,
    സ്വാഗതത്തിനും , വയനയ്കും ഒത്തിരി നന്ദി

    @മനോരാജ് ,
    താങ്കളുടെ വരവിനും ,വായനയ്ക്കും, കമന്റിനും , അനുഭവത്തില്‍ നിന്നുള്ള ഉപദേശത്തിനും നന്ദി ,
    ഞാന്‍ കറുപ്പിനെ മാറ്റി കേട്ടോ :)

    @ചിതലേ ,
    എന്നാലും ആപേര് വിളിക്കാന്‍ ഒരു മടിയുണ്ട് കേട്ടോ ,
    പിന്നെ കുളിര്‍മ എന്നുപയോഗിയ്കാഞ്ഞത് , അവന്റെ മാനസികാവസ്ഥ ആ ബെഞ്ചിലും , ട്രെയിനിലും കുളിര് ഉള്‍കൊള്ളാന്‍ പറ്റാത്ത മരവിപ്പുള്ള ഒരു തണുപ്പിന്റെത് തന്നെയായിരിന്നു
    അഭിപ്രായത്തിന് വളരെ വളരെ നന്ദി മാഷേ , ഇനിയും നിര്‍ദേശങ്ങള്‍ പ്രതീക്ഷിയ്കുന്നു ....

    @നീന ,
    നന്ദി വന്നതിനും , ആശംസകള്‍ക്കും

    @മുക്താര്‍ ,
    ഈ വരവിനും ആശംസകള്‍ക്കും നന്ദി

    @റാംജി ,
    നന്ദി കേട്ടോ ഈ ആശംസകള്‍ക്ക് ...

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ഹൃദയതാളുകളില്‍ അനുഭവലിപിയില്‍ എഴുതിയ അക്ഷരങ്ങള്‍ക്ക് ഇത്രയ്ക് ഭാരമോ.....?

    ReplyDelete
  17. നല്ല എഴുത്ത്

    എഴുത്ത് തുടരുക

    ആശംസകള്‍ :)

    ReplyDelete
  18. എഴുതിയാ വായിക്കും
    നന്നായാ സന്തോഷത്തോടെ കമന്റും
    നന്നയില്ലെങ്കില്‍ ചീത്തവിളിക്കും
    (സഹിച്ചേ തീരൂ)

    ReplyDelete
  19. പോരട്ടങ്ങനെ പോരട്ടെ ... എഴുതു

    ReplyDelete
  20. തുടരന്‍ പോസ്റ്റുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതല്ലേ നല്ലത്.

    എന്തായാലും എഴുതൂ

    ReplyDelete
  21. അങ്ങനെ തുടരനിലും കൈ വെച്ചു അല്ലേ.നന്നായി നടക്കട്ടെ.:)

    ReplyDelete
  22. iniyum othiri ezhuthumennu prahteekshikkunnu..... aashamsakal.......

    ReplyDelete
  23. തുടരട്ടെ.. പ്രതീക്ഷകള്‍പൂത്തുലയട്ടെ..

    ReplyDelete
  24. നല്ല എഴുത്തുകളാണ് ധൈര്യമായി തുടരൂ
    കുതറ പറഞ്ഞത് രസിച്ചു ഒരു സല്യുട്ട്

    ReplyDelete
  25. @ ബിലാത്തിപട്ടണം,
    ഇവിടെ വന്നു വായിച്ചതിനും രണ്ടു വരി കുറിച്ചതിനും നന്ദി

    @ഹംസ
    പ്രോത്സാഹനത്തിനു നന്ദി സുഹൃത്തേ , തീര്‍ച്ചയായും ഈ ആശംസകള്‍ ഒരു പ്രചോദനം തന്നെ ...

    @ഹാഷിം
    കൂതറ അല്ല കേട്ടോ ഹാഷിം,
    നന്നാവാത്തത് നന്നായി എന്ന് നന്നായി കമന്റിട്ടാല്‍ നന്നാവാനുള്ള നല്ല ശ്രമം പോലും ഇല്ലാതെ നന്നാവാനുള്ളത് പോലും നന്നാവാതെ പോകും, നന്നാവുമോ ഞാന്‍ ? :)
    ഹാഷിം നന്നാക്കി എടുക്കും, അല്ലെ ?

    @ഒഴാക്കോ ...
    പോരട്ടങ്ങനെ പോരട്ടെ ..പോരണം എന്നും എനിയ്ക്കുമുണ്ട് , എന്റെ മാനേജരോട് ഒരു ബ്ലോഗ്‌ ഉണ്ട് നേരത്തെ പോകണം എന്ന് പറഞ്ഞിട് കേള്‍ക്കുനില്ല പഹയന്‍ :)

    @ശ്രി
    തുടരന്‍ ആക്കണം എന്നൊന്നും ഞാനും കരുതിയതല്ല , സമയം കിട്ടുമ്പോള്‍ ബ്ലോഗ്‌ തുറക്കുമ്പോള്‍ എന്തെങ്കിലും എഴുതണമല്ലോ എന്ന് വിചാരിയ്കും , മനസ്സില്‍ ഉണ്ടായിട്ടു കാര്യമില്ലല്ലോ , ഇരുന്നെഴുതാന്‍ സമയം തന്നെ വേണം , അപ്പോള്‍ തുടരന്‍ ആണ് നല്ലതെന്ന് തോന്നി, അങ്ങിനെ ആയി പോയതാണ് ...യേത് ? :)

    @റോസേ ..
    കൈയ്യും മനസ്സും വെച്ചിട്ടുണ്ട് തുടരനില്‍ , ഇടയ്ക്ക് നിങ്ങളുടെ മനസ്സും കൂടി പോന്നോട്ടെ ...ആശംസകള്‍ പ്രചോദനമാകുന്നു

    @അനില്‍കുമാര്‍
    വന്നതിലും വായിച്ചതിലും നന്ദി സുഹൃത്തേ

    @ജയരാജ്‌
    എന്റെ പ്രതീക്ഷകള്കൊപ്പം പ്രതീക്ഷിയ്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം

    @റഫീക്ക്
    ആശംസകള്‍ക്ക് നന്ദി സുഹൃത്തേ , പ്രതീക്ഷകള്‍ പൂത്തുലയാന്‍ താങ്കളുടെ വാക്കുകളും ഒരു പ്രചോദനം തന്നെ ..

    @സാബിറ
    താങ്കളുടെ വാക്കുകള്‍ തീര്‍ച്ചയായും ധൈര്യം തരുന്നുണ്ട് കേട്ടോ, പ്രചോദനവും...

    ReplyDelete
  26. മനസ്സ് പിടിച്ചിടത്ത് നില്കുമോ എന്നറയില്ല,

    അങ്ങിനെ പിടിച്ചിടത്ത് കിട്ടുന്ന മനസ്സായിരുന്നെങ്കില്‍ മാഷെ ഞങ്ങള്‍ക്കു ബ്ലോഗില്‍ കിട്ടുമായിരുന്നോ..
    ഇതേ ശൈലിയില്‍ തന്നെ തുടരുക. ഭാവുകങ്ങള്‍.
    പിന്നെ പലരും മഴകൊണ്ടെങ്കിലും മഴയിലെ "മ" കണ്ടുപിടിച്ചത് താങ്കളാണ്'കെട്ടോ.

    ReplyDelete
  27. തുടരട്ടെ..ഭാവുകങ്ങള്‍

    ReplyDelete
  28. ഭാവുകങ്ങള്‍
    രസച്ചരടു പെട്ടെന്നു പൊട്ടിപ്പോയല്ലോ.
    പോയിട്ട് വരാം. അപ്പഴ്ത്തേക്കും ബാക്കി എഴുതി വച്ചേക്കണം

    ReplyDelete
  29. ജീവിതാനുഭവങ്ങളെ ഫിൽട്ടർ ചെയ്യുക. എഴുതുമ്പോൾ മറ്റുള്ളവന്റെ അനുഭവം കൂടി ആക്കുക.
    ഭാവുകങ്ങൾ:

    ReplyDelete
  30. " ഹൃദയതാളുകളില്‍ അനുഭവലിപിയില്‍ എഴുതിയ അക്ഷരങ്ങള്‍ക്ക് ഇത്രയ്ക് ഭാരമോ,"
    പലപ്പോഴും അക്ഷരങ്ങളുടെ സഹായത്തോടെ എഴുതുമ്പോള്‍ ആ ഭാരം തീരും എന്ന് കരുതും..പക്ഷെ വീണ്ടും ആ ഭാരം ആത്മാവില്‍ എവിടെയോ കടിച്ചു തുങ്ങി നില്‍ക്കുന്നു എന്ന് നമ്മള്‍ വീണ്ടും വീണ്ടും അനുഭവിക്കും ...അതാണ്‌ ജീവിതം നല്‍കുന്ന സുഖ നൊമ്പരത്തിന്റെ ഭാരങ്ങള്‍ ...എഴുതുക ...കഴിയുന്നത്ര ഭാരം ഇറക്കി വെക്കാന്‍ ,അവ പങ്കുവെക്കാന്‍ ഈ ബ്ലോഗ്‌ സഹായകം ആവട്ടേ...

    ReplyDelete
  31. നന്നായി എഴുതി-തുടരൂ

    ആശംസകള്‍

    ReplyDelete
  32. നല്ലപോലെ തുടങ്ങിയൊരു കഥ താന്‍ പാതി വഴിയില്‍ ഉപേക്ഷിക്കുമെന്നു കരുതിയില്ല............
    മടിച്ചുനില്‍ക്കണ്ട ......അക്ഷരങ്ങളില്ലേ കയ്യില്‍......അതെല്ലാം തന്നെ എഴുതി തീര്‍ക്കാനുള്ളതാണ്‌.

    ഒരു നഷ്ടബോധം നിഴലിക്കുന്നുണ്ടല്ലോ വരികള്‍ക്കിടയില്‍.
    എന്തായാലും ഒരുപാടു അക്ഷരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
    ചില അക്ഷര തെറ്റുകള്‍ കാണുന്നുണ്ട്, മാറ്റിയാല്‍ നന്നായിരിക്കും

    ReplyDelete