അനുഭവലിപി - എന്ന എന്റെ കഴിഞ്ഞ പോസ്റ്റ് ഒരു തുടരന് ആക്കണം എന്ന് കരുതി തുടങ്ങിയതല്ല , എഴുതി വന്നപ്പോള്‍ അങ്ങിനെ ആയി .....ഇനി ഇത് തുടരും കേട്ടോ ......ഏവരുടെയും നിര്‍ദേശങ്ങളും ,വിമര്‍ശനങ്ങളും പ്രതീക്ഷിയ്കുന്നു , അനുഗ്രഹിച്ചാലും ........
********************************************************************************
മെല്ലെ നീങ്ങി തുടങ്ങിയ തീവണ്ടിയുടെ ചൂളം വിളി കാതുകളിലൂടെ നേരെ അവന്റെ മനസ്സില്‍ ഒരു അസ്വസ്ഥത സൃഷ്ടിച്ചു , അതോ ആ ചൂളം വിളിയിലൂടെ ഭൂതകാലം അവന്റെ മനസ്സിലേയ്ക് ഇരച്ചു കയറുകയായിരിന്നോ?
പണ്ടാസിമന്റ് ബെഞ്ചില്‍ ഉറങ്ങുമ്പോള്‍ , എത്ര തീവണ്ടികള്‍ പോയാലും ആ ചൂളംവിളികള്‍ അവന് അറിഞ്ഞിരുന്നില്ല , നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരിന്നു അവന് …അന്നും.
എന്തോ, ദൈവം പല പരീക്ഷണങ്ങള്‍ തന്നപ്പോഴും , പ്രശ്നങ്ങളെ മാറ്റി മാറ്റി മനസ്സിലെ ഓരോ കൂടുകളില്‍ അടച്ചു വെയ്കാനുള്ള കഴിവും അവന് കൊടുത്തിരിന്നു, ഉറങ്ങാന്‍ നേരം പ്രശ്നങ്ങളെ എല്ലാം ഒരു മൂളിപാട്ടിലോതുക്കി ആ സിമന്റ് ബെഞ്ചില്‍ പോലും നന്നായി ഉറങ്ങാന്‍ അവന് കഴിഞ്ഞിരിന്നു , പണ്ട് മുതലേ ഉറക്കം അവന് അത്രയ്ക് പ്രിയമല്ല , പിറ്റെന്നെയ്കുള്ള ഉണര്‍വിനായുള്ള ഉറക്കം അത് മതിയായിരിന്നു അവന് .
അവന്റെ അച്ഛനും അമ്മയും നല്കിയ പല അനുഗ്രഹങ്ങളില്‍ ഒന്നാണ് അത്, ആവിശ്യത്തിന് ഉറങ്ങുക, ചെറുപ്പം മുതല്കെ വെളുപ്പിനെ ഉണരുന്ന ഒരു ശീലം അവനിലുണ്ട് , പക്ഷെ അന്നൊക്കെ എല്ലാ കുട്ടികളെയും പോലെ ഉറങ്ങാന്‍ കൊതി ഇല്ലാഞ്ഞിട്ടല്ല, അച്ഛനെയും അമ്മയെയും സഹായിക്കണം , അന്നവന് അതവര്കൊരു സഹായം ആണെന്നൊന്നും തോന്നിയിരുന്നില്ല , വെളിപ്പിനു 4:30 യ്ക് എഴുന്നേറ്റു അച്ഛന്റെ മില്‍മ ബൂത്തില്‍ പോയി തന്റെ കുട്ടി സൈകിളില്‍ പാലിന്റെ ട്രേ കെട്ടിവെച്ചു നഗരത്തിലെ തിങ്ങി നിറഞ്ഞ ഹൌസിംഗ് കോളനികള്ക്കിടയിലെ വിജനമായ ഇടവഴികളിലൂടെ ഒരു പ്രഭാത സവാരി ……. ,ഓരോ വീടിന്റെ മുന്പില് തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ പാല് ഇടുക , പാലിന്റെ എണ്ണം അതിലെ കുപണുകള് പറയും.
നേരിയ കുളിരുള്ള വെളിപ്പിനു , സ്പീഡില്‍ സൈക്കിള്‍ ചവിട്ടി പായാന്‍ അവനൊത്തിരി ഇഷ്ടമായിരിന്നു ,ഈ പ്രഭാത സവാരികള്‍ ആണ് അവന് അവന്റെ ആദ്യത്തെ പ്രണയിനിയെ നല്‍കിയത് ,......മഴയെ , മഴയെ പ്രണയിക്കാന്‍ പ്രേരിപ്പിച്ച പ്രഭാതങ്ങള്‍ , ഏകനായി ഇടവഴികലൂടെ പായുമ്പോള്‍ ഒരു സുഹൃത്തായി പെയ്തിറിങ്ങുന്ന മഴ . അവളെ ശിരസ്സിലേറ്റി നെഞ്ചോടു ചേര്‍ത്ത് മുഴുവനായും അവന് ആസ്വദിയ്കും, നനയാതിരിക്കാനായി മഴകൊട്ടോ , കുടയോ തൊപ്പിയോ ഒന്നും അവന് കൊണ്ട് നടക്കാറില്ല , അത്രയ്കിഷ്ട്മായിരിന്നു അവന് ആ മഴയെ,മഴയില്‍ കുതിര്‍ന്നു സൈക്കിള്‍ ചവിട്ടി നടക്കാന്‍ എന്ത് രസമായിരിന്നു , മഴയുള്ളപ്പോള്‍ വേറൊരു ആശ്വാസവും ഉണ്ടവന്,അവന് ഉറക്കെ പാടും , മഴയുടെ താളത്തില്‍ ,ആ സംഗീതത്തിന്റെ അകമ്പടിയില്‍ , മഴയുടെ ചല പില ശബ്ദത്തില്‍ അവന്റെ പാട്ട് മറ്റാരും കേള്കില്ലല്ലോ എന്ന വിശ്വാസത്തില്‍ ഉറക്കെ,....ഉറക്കെ പാട്ടുംപാടി....അങ്ങിനെ......... ഒരാനന്ദം തന്നെ ആയിരിന്നു അവന് , ആ മഴയുടെ മൃദുല സ്പര്ശനങ്ങള് ....,ആ സ്പര്‍ശനം എല്കാത്ത ഒരു തരി പോലുമുണ്ടാവില്ല അവന്റെ ശരീരത്തില്‍. അവന്റെ മുടിയിഴകളിലുടെ , കവിളുടെ … മെല്ലെ ഊര്‍ന്നു വരുന്ന മഴച്ചാലുകള്‍ , നാവു കൊണ്ട് നുണഞ്ഞു നോക്കും , മധുരമുണ്ടോ ?.. ആ തീര്‍ഥം നാവില്‍ നനയുമ്പോള്‍ , നാവില്‍ ആ മധുരം വരുന്നില്ലെങ്കിലും മനസ്സില്‍ നിറയുന്നുണ്ട് ഇപ്പോഴും ആ മഴ തീര്‍ത്ഥത്തിന്റെ മധുരം , ആ തീര്‍ത്ഥം കുറെയേറെ കുടിച്ചതിനലാവാം ദൈവം സഹായിച്ചു അസുഖങ്ങുളുമായി ആശുപത്രികളില്‍ അവന് കറങ്ങേണ്ടി വന്നിട്ടില്ല …..
ഈ പ്രഭാത സവാരി കഴിഞ്ഞു , പിന്നെ ഓടണം , നഗരത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ അവന്റെ വിദ്യാലയത്തിലേയ്ക്ക് ...,മാതാപിതാക്കളുടെ അനുഗ്രഹങ്ങളില്‍ മറ്റൊന്ന്, മികച്ച വിദ്യാലയത്തിലെ വിദ്യാഭ്യാസം , രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1.20 വരെ ഉള്ളു ക്ലാസ്സുകള്‍, എത്ര സൗകര്യം , എന്നാല്‍ സുഹൃത്തുക്കള്‍ എല്ലാവര്കും 4 മണി വരെ ക്ലാസ്സ് ഉണ്ട് , അത് കൊണ്ട് ഉച്ചയ്ക്ക് ഇഷ്ടംപോലെ സമയം , വെറുതെ ഉറങ്ങി കളയാനും അവന് ശീലിച്ചിട്ടില്ല , അവിടെ കിട്ടിയ മറ്റൊരനുഗ്രഹം ,അമ്മയുടെ പുസ്തക ശേഖരം , എല്ലാമൊന്നും അവന് വായിക്കാരില്ലേങ്കിലും, അങ്ങിനെ ഒരു ചെറു ശീലവും അവനില്‍ ഉടലെടുത്തു …അധിക നാള് നീണ്ടു നില്കാന് ജീവിതവഴികള്‍ അനുവധിയ്കാഞ്ഞ ഒരു ശീലം - വായന . അന്നത്തെ ദിവസം ഒമ്പതാം ക്ലാസ്സ് കൊല്ലപരീക്ഷയുടെ അവസാന ദിനം, മധുരമായ അവധിദിനങ്ങള്‍ തുടങ്ങാന്‍ പോകുന്നു ….പക്ഷെ അവന് അറിഞ്ഞില്ല ആ അവധിദിനങ്ങള്‍ അവന്റെ ജീവിതത്തില്‍ നിറയ്ക്കാന്‍ പോകുന്ന കയ്പിനെ പറ്റി …..ആ അവധികാലം അവനായി കുറുക്കി എടുത്തത് ജീവിതം മുഴുവന്‍ കൊണ്ടുനടക്കാനുള്ള കയ്പുനീരായിരിന്നു .……
ഫോര്‍ ദി പീപ്പിള്‍ വായിച്ച എന്റെ വരികള്‍ ട്വെന്റി ട്വെന്റി ആയതില്‍ അതിയായ സന്തോഷം ഉണ്ട് കേട്ടോ :) , എന്റെ ആദ്യ പരിശ്രമത്തെ പ്രോത്സാഹിപ്പിച്ച ഏവരും മര്യാദയ്ക്ക് ഇനിയും പ്രോല്സാഹിപ്പിയ്ക്കുക ....:) പ്ളീസ്..................
മഴയെ വര്‍ണ്ണിച്ചതു വായിച്ച് ഞെട്ടിപ്പോയി. കുട്ടിക്കാലത്ത് ഞാനിങ്ങിനെയായിരുന്നു. മഴകൊള്ളാന്‍ വലിയ ഇഷ്ടമായിരുന്നു. മഴപെയ്യുമ്പോള്‍ തലയിലൂടെ, കണ്ണുകളിലൂടെ, കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം ഇതുപോലെ കുടിക്കാറുണ്ട്..എനിക്കിന്നും മഴയോട് പ്രണയമാണ്. ഇതാണെന്റെ മഴ!!
ReplyDeleteനല്ല രസമായി വായിച്ചു വരികെ പെട്ടെന്നിങ്ങിനെ നിര്‍ത്തിയതില്‍ സങ്കടമുണ്ട്. :(
പിന്നെ ഫോര്‍ പീപ്പിള്‍ എന്നു പറഞ്ഞതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. അപ്പോള്‍ ഞാനെവിടെ പോയി? ഞാനല്ലേ ആ അഞ്ചാമന്! :(
ReplyDeleteമഴക്കാലം കുട്ടിക്കാലം..എല്ലാം ഓര്‍ത്തെടുക്കാനുള്ള ആ സുഖം ..ആഹ ആഹഹ ...
ReplyDeleteഉറക്കെ പാടും , മഴയുടെ താളത്തില്‍ ,ആ സംഗീതത്തിന്റെ അകമ്പടിയില്‍ ,
ReplyDeleteമഴയുടെ താളത്തില്‍ തുടക്ക്മിട്ട ഈ യാത്രക്ക് ആശംസകള്‍...
ReplyDeleteകുട്ടിക്കാലവും മഴയും എല്ലാം ഗൃഹാതുരതയുണര്ത്തുന്നവ തന്നെ....
ReplyDeleteയാത്രയില്‍ ഞാനും ഒപ്പം ചേരുന്നു.
Enne pole mazhaye pranayikkunna mattoraale kandappol santhosham thonnunnu..
ReplyDeleteKeep blogging..
ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍!നന്നായി ,
ReplyDeleteഇനിയും വരാം ..............
oru 21 kuudi itha
ReplyDeleteellam vayikkan varunnundu.
മഴയില്‍ കുതിര്‍ത്ത നൊസ്ടാല്‍ജിക്ക് ഓര്‍മ്മകള്‍
ReplyDeleteമഴ നന്നായി.
ReplyDeleteഅക്ഷരം അക്ഷരത്തെറ്റ് വരുത്താൻ പാടില്ല.
അക്ഷരം തന്നെ തെറ്റിച്ചാൽ പിന്നെ ബാക്കിയുള്ളവരുടെ സ്ഥിതി എന്താകും?
അടുത്ത പോസ്റ്റ് പോരട്ടെ, വേഗം?
അവനും സൈക്കിളും മഴയും മഴയോടുള്ള അവന്റെ പ്രണയവും കണ്മുന്നില് തെളിയുന്നതു പോലെ നല്ല അവതരണം ...തുടരട്ടെ.
ReplyDeletenalla rassayi varumbozha nirthiyath..thudaratte..
ReplyDeleteഎന്റെ ബ്ലോഗില്‍ വഴി തെറ്റി വന്നതുപോലെ അല്ല ഞാന്‍ ഇവിടെ വന്നത് ..വന്നപ്പോള്‍ ഞാന്കണ്ടത് എനിക്ക് ഇഷ്ട്ടമുള്ളതുംആയ മഴ തീര്‍ത്ഥം !!!!
ReplyDeleteഅതും തീരാത്ത മഴപോലെ ഈ പോസ്റ്റ് വായിച്ചു ..അതിലും സന്തോഷം തോന്നിയതും അവസാനം വായിച്ച ഒരു വാക്ക് ആണ് ..തുടരും ……
എന്റെ എല്ലാ വിധ ആശംസകളും .അത് വഴി ഇനിയും വരണം ..
ക്ഷമിക്കണം ..മുകളില്‍ എഴുതിയതില്‍ ഒരു തെറ്റ് ഉണ്ട് .എന്തായാലും ''അക്ഷരം'' അത് വഴി വന്നിട്ടില്ല എന്നും മനസിലായി .എന്തായാലും ഞാന്‍ തന്നെ വഴി തെറ്റി വന്നതും .............
ReplyDeleteഅക്ഷരത്തിലക്ഷരതെറ്റോ
ReplyDeleteസൂക്ഷിക്കണമതെഡിറ്റ്ങ്ങിൽ....കേട്ടൊ ഗെഡീ
ഒരു മഴ കൊണ്ടു
ReplyDeleteഅടിപൊളി
ReplyDelete@ വായാടി
ReplyDeleteഹ ഹ വായാടി ....
കുട്ടിക്കാലത്ത് മഴ നനഞ്ഞു നടന്നപ്പോള്‍ ഞാനല്ലേ വടിയുമായി വന്നു വായാടിയെ വീട്ടിലേയ്ക് ഓടിച്ചത് :)
പിന്നെ ഫോര്‍ ദി പീപ്പിള്‍ എന്ന് പറഞ്ഞത് ഒരു സ്റ്റൈല്‍ ഇന്‍ വേണ്ടി അല്ലെ .......
വായാടി അഞ്ചാമന് ആണെന്നും , അഞ്ചാമന് ഓമന കുഞ്ചു ആണെന്നും എനിയ്ക് അറിയരുതോ ..യേത് ?
ഇവിടെ പറന്നു എത്തിയതില്‍ ഒത്തിരി സന്തോഷം ...പ്രോത്സാഹനത്തിനും ...
@സിദ്ധിക്കെ...
ആ ഹ ആഹാ യില്‍ തന്നെ ഉണ്ട് എല്ലാം :)
@പാവപെട്ടവന് ,
ശ്ഹോ പാവപെട്ടവന് എന്ന പേരും എന്നാല്‍ എഴുത്തില്‍ നല്ല സമ്പത്തും ...വന്നതിനു നന്ദി സുഹൃത്തേ
@അനില്‍കുമാര്‍
മഴയുടെ താളത്തില്‍ അങ്ങിനെ അങ്ങ് പോട്ടെ, അല്ലെ സുഹൃത്തേ !
@കുഞ്ഞൂസേ ...
ആ വണ്ടി പോട്ടെ , ഒരാള്‍ കൂടി കയറിയട്ടുണ്ട് .....ഓക്കേ ....
ഒരു ശ്രമം മാത്രം ആണ് , എന്റെ! ..
ഒപ്പം ഉണ്ടാവും എന്നറിഞ്ഞതില്‍ സന്തോഷം ...
@അഞ്ചു 5u ....
ഒരു രഹസ്യം പറയട്ടെ ..
ഞാന്‍ പ്രണയിക്കുന്ന മഴ ഇന്നെന്റെ കൂടെ ഇല്ല ... :(
തല്കാലം വരികളിലൂടെയും , ദ്രിശ്യങ്ങളിലുടെയും മഴയെ അറിയുന്നു ..
വന്നതിനും മഴക്കൂട്ടിനും നന്ദി
@ചിത്രാ ങ്ഗഥ ....( ഒരു നാടക ശൈലിയില്‍ വിളിക്കുന്നു ....)
ഗ്രിഹാതുരത്വം ഉണര്‍ത്താന്‍ ഇനിയും ,,കടന്നു വരിക ...
@കുസുമം
ട്വന്റി ട്വെന്റി ഇനി അങ്ങോട്ട് പോട്ടെ അല്ലെ ?...
ഇനിയും വരുന്നു എന്ന് പറയുന്നത് തന്നെ ഒരു പ്രചോദനം ആണേ ...
@ഒഴാക്കോ ..
ഇനിയും പലതും ഞാന്‍ തയ്യാറാക്കുന്നുണ്ട് കുതിര്‍ത്തി വിടാന്‍ ..:)
@എച്ച്മകുട്ടി...
ഞാന്‍ ഒരു സത്യം പറയട്ടെ , നാണക്കേടാണ് എന്നാലും പറയാം ..
ഞാന്‍ പഠിച്ച സ്കൂളില്‍ 5 വരെ മലയാളം ഉണ്ടായിരിന്നുള്ളൂ , പിന്നെ ഞാന്‍ സംസ്കൃതം ആണ് പഠിച്ചത് ,
അത് കൊണ്ട് ഇപ്പോള്‍ രണ്ടും ഇല്ല എന്ന് തോന്നുന്നു , ഏതായാലും ഞാന്‍ പരമാവധി ശ്രമിയ്കാം .
അക്ഷരം എഴുതി പടിയ്കാം എന്ന ഉദ്ദേശത്തില്‍ ആണ് ഞാന്‍ ഈ പേരിട്ടത് ,
ഹി ഹി ഞാന്‍ അക്ഷര ജ്ഞാനി ആണെന്നല്ല ഉദ്ദേശിച്ചത് ...
പോസ്റ്റുകള്‍.... വരി വരിയായി ...വരി വരിയായി വരുന്നുണ്ട് കേട്ടോ :)
@അബ്ദുല്‍ ഖാദര്‍ ....
മാഷേ ..മാഷിന്റെ വരികള്‍ നല്ല പ്രചോധനമാണ് കേട്ടോ .. :)
@man to walk with ..
ഹെന്റമ്മോ മാഷ്ടെ പേരെന്താ മാഷേ ....
ഇത് മുഴുവന്‍ എഴുതാനുള്ള ബുദ്ധിമുട്ട് കൊണ്ട് ചോദിച്ചതാ ...
രസ്സായി വന്നു എന്നറിഞ്ഞതില്‍ സന്തോഷം ...
നിര്‍ത്താതെ എന്താ ചെയ്യാ ....വിരല്‍ തുമ്പുകളില്‍ അക്ഷരങ്ങള്‍ ഓടി കളിയ്കുന്നില്ല ..എന്താ ചെയ്യാ ?
പിന്നെ തുടരന് ആയ സ്ഥിതിയ്ക്ക് ഇടയ്ക്ക് നിര്‍ത്താതെ എങ്ങിനെയാ ...യേത് ? :)
@സിയാ ..
ആരും വഴി തെറ്റി വന്നിട്ടുമില്ല വഴി തെറ്റി പോയിട്ടുമില്ല ...
എല്ലാം ശെരി തന്നെ ...അല്ലെ ...അത് കാരണം മഴ കിട്ടിയില്ലേ , എനിയ്ക് പൂക്കളും , അപ്പോള്‍ വഴി ശെരി തന്നെ അല്ലെ ? യേത് ?
@ബിലാത്തിപട്ടണം,
അക്ഷരത്തെറ്റ് ശ്രദ്ധിയ്കാമേ ..ശിക്ഷയൊന്നും ഇല്ലല്ലോ അല്ലെ ?
അല്ല ഉണ്ടെങ്കിലും വാങ്ങാന്‍ മടിയില്ല കേട്ടോ ഗെടീ ...
@ചിതല് ,
കുടയില്ലാതെ വന്നത് നന്നായില്ലേ , മഴ കിട്ടിയില്ലേ ...
ഇനി തലയൊക്കെ തുവര്‍ത്തി വേഗം വീട്ടില്‍ പോയ്കോ ,
ബാക്കി അടുത്ത് തന്നെ വരും , അന്നൊരു കുട്ട കരുതിയ്കോ ..പൂക്കള്‍ പറിയ്കാം :)
@ തൊമ്മി
അടിപോളിയാണോ ...ആണോ ?
എന്നാല്‍ ഇനിയും കാണാം ഓക്കേ ... :)
മഴയെക്കുറിച്ച് എത്ര കേട്ടലാണ് എനിക്ക് മതിവരുക....!!!! അഭിനന്ദനങ്ങള്‍
ReplyDeleteNalla Ozhukkil vayichu vannappozha ":Thudarum"!!
ReplyDeleteNostalgia niranja varikal....Well done...
All the Best.....
മറുപടി ഗമന്റ് എനിക്കിഷ്ടമായി കേട്ടോ. പ്രത്യേകിച്ച് "വായാടി അഞ്ചാമന് ആണെന്നും , അഞ്ചാമന് ഓമന കുഞ്ചു ആണെന്നും" പറഞ്ഞാത്. അതുകൊണ്ട് ഞാന്‍ ഇനിയും പറന്നു വരാം. :)
ReplyDeleteഈ മഴക്കാലത്ത്
ReplyDeleteമഴ ഓർമകളുമായി
ഈ അക്ഷരത്തിൽ ഞാനും ചേർന്നു
രണ്ടക്ഷരം പടിക്കാൻ.
മഴയുടെ ഓര്‍മകള്‍ എന്നും കുളിരു തന്നെയാണ്.. നല്ല എഴുത്ത് ....
ReplyDeleteDear Aksharam,
ReplyDeleteGood Evening!
Happy to know your past and the feelings are conveyed beautifully.
You forgot Anya who reached you across the seas without knowing the language.
She is facing a challenge in life at present.Hope you know that from my post.
Wishing you a night drenched in teh memories of rain,
Sasneham,
Anu
മഴ മഴ കുട കുട നല്ല ചിത്രങ്ങള്‍ ,,തുടരും കമന്റ് ...എന്താ ശരിയല്ലേ
ReplyDeleteമനോഹരം. വായിക്കാന്‍ വളരെ വൈകി. ഭംഗിയാര്‍ന്ന അവതരണം ആസ്വദിക്കാന്‍ ഇനിയും വരും. ആശംസകള്‍.
ReplyDelete(പോസ്ടിടുമ്പോള്‍ മെയില്‍ അയക്കാമോ? demahumifer@gmail.com)
ഒരു മഴ !!!!
ReplyDeleteഅഭിനന്ദനങ്ങള്‍
ഒരു അതിമര്യാദാരാമന്റെ ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങള്‍!!!
ReplyDeleteഉറക്കെ,....ഉറക്കെ പാട്ടുംപാടി....അങ്ങിനെ......... ഒരാനന്ദം തന്നെ ആയിരിന്നു -ഇവിടെ എനിക്ക് അവനോടു ഇച്ചിരി അസൂയ.
ReplyDeleteപിന്നെ ട്വന്റി തര്ടി ആക്കി കേട്ടോ.
മഴ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
ReplyDeleteഎഴുത്തിന്റെ മേന്മ കൊണ്ട് മഴയത്തൂടെ ഇറങ്ങി നടന്നു കുടചൂടാതെ ആവോളം മഴ നനഞ്ഞു,തുള്ളിച്ചാടി അങ്ങിനെ അങ്ങിനെ പോയി...
നല്ല തുടക്കത്തിന്റെ ബാക്കിക്കായി ഇപ്പോള്‍ പോകുന്നു.
അകെ ഒരു മഴ നനഞ്ഞ പോലെ.
ReplyDeleteആ ചൂളം വിളിയിലൂടെ ഭൂതകാലം അവന്റെ മനസ്സിലേയ്ക് ഇരച്ചു കയറുകയായിരിന്നോ?
ReplyDeleteഈ മഴ ശരിക്കും ഇരച്ചുകയറി..!!
@ thalayambalath
ReplyDeleteആഹാ അപ്പോള്‍ ഇതൊന്നും പോര അല്ലെ അമ്പട !!!
ചുമ്മാ പറഞ്ഞതാ കേട്ടോ , ഞാന്‍ പറഞ്ഞ മഴയെ കേട്ടല്ലോ അത് മതി :)
@Neeya
മഴയല്ലേ കുറചു ഒഴുക്കൊക്കെ കിട്ടി കാണും , കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം ,
പോയി വരൂ ...ഒഴുകി നടക്കാം :)
@vayadi
ഈ ഗമന്റടി, പണ്ട് മുതലേ കുറെ ഗപ്പ് നേടി തന്നിട്ടുണ്ട് .....
ഹി ഹി ..അത് കൊണ്ട് ഇത് വഴി എപ്പോള്‍ വേണമെങ്കിലും പറന്നോള്ളൂ.........
ആ ഗപ്പില്‍ നല്ല ചായ തരാം :)
@sadique
എന്റിക്ക ....മഴക്കാലത്ത് ഓര്‍മകളുമായി ഒക്കെ കൂടിയ്ക്കോ
പക്ഷെ ഞാന്‍ തന്നെ അക്ഷരം പഠിച്ചു വരുന്നതെ ഉള്ളു ,
അപ്പോള്‍ അക്ഷരം ഇവിടെ പഠിച്ചാല്‍ സം(പൂജ്യനായി) ഇരിയ്ക്കാം , യേത് :)
@ഹംസ
കൂട്ടുകാരാ...മഴയുടെ കുളിര് കിട്ടി എന്നറിഞ്ഞതിലും , ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം ..
@അനുപമ
അന്യയെ മറന്നതല്ല ഞാന്‍ മെയില്‍ അയച്ചു , പ്രാര്‍ത്ഥനയും ഉണ്ട് .....
പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
@പൌര്‍ണമി
ചിത്രങ്ങള്‍ ഇഷ്ടായതിലും, കമന്റ് തുടരും എന്നറിഞ്ഞതിലും സന്തോഷം :)
@ റെഫി
ഇല്ല സുഹൃത്തേ വൈകയട്ടില്ല ...വരാനുള്ളത് വഴിയില്‍ തങ്ങുല എന്നറിയില്ലേ ..അനുഭവിയ്ക്കു ..
ഇനി അനുഭവിപ്പിയ്കാന് ഞാന്‍ മെയില്‍ തീര്‍ച്ചയായും അയക്കാം കേട്ടോ ,
പ്രചോദനം തരുന്ന കമന്റ് ആണ് കേട്ടോ സുഹൃതിന്റെത് :)
@വഴിപോക്കന്
ആഹാ! ഒരു മഴ കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം
@venjaaran
അയ്യോ ! ഇത്ര പരസ്യമായി പറയല്ലേ സുഹൃത്തേ , അമിത മദ്യപാനി ആണെന്ന് ..
അയ്യോ അതല്ല പറഞ്ഞത് അല്ലെ ? രാമന് ആണല്ലേ , രാമാ താങ്കളുടെ കമന്റ് ഒരു പ്രചോദനം ആണ് കേട്ടോ ...മര്യാദരാമ....
@ശാന്ത കാവുമ്പായി
ടീച്ചറെ ഇവിടെ കണ്ടത്തില്‍ ഒത്തിരി സന്തോഷം ,
അസൂയ തോന്നിയതിലും സന്തോഷം ..
ഈ അസൂയയും ഒരു പ്രചോദനമല്ലേ ടീച്ചറെ ..
പിന്നെ തെര്ടി ആയാലും ഇല്ലേലും ടീച്ചറെ പോലുള്ളവര്‍ വായിച്ചു രണ്ടു വരി കുറിച്ചാല്‍ അതല്ലേ സന്തോഷം , യേത് ? :)
@റാംജി
ഹോയ് ! ഹോയ് ! ഹോയ്!..ഞാനും തുള്ളിച്ചാടിയതാ...
രംജിയോടൊപ്പം ..ഈ വരികള്‍ക് ... :)
@ജിഷാദ്
ജിഷാധെ...അപ്പോള്‍ കുറച്ചു മഴ ഞാന്‍ കാരണം നനഞ്ഞില്ലേ ..അത് മതി
തൃപ്തിയായി ....ഗോപ്യേട്ട ....തൃപ്തിയായി :)
@ഫൈസല്‍
ഫൈസലേ , സുഹൃത്തേ മഴ നന്നായി ആസ്വദിച്ചതില്‍ സന്തോഷമുണ്ട് കേട്ടോ ..
ഇനിയും വരിക ...ഒരു പൂന്തോട്ടം ഒരുങ്ങുന്നു ....നിങ്ങള്‍ക്ക് ആസ്വധിയ്കാന് ...
ഹി ..ഹി ....നിങ്ങള്‍ ആസ്വദിച്ചാല്‍ എനിയ്ക്ക് കൊള്ളാം അല്ലെ ? യേത് ? :)
This comment has been removed by the author.
ReplyDelete..
ReplyDeleteപിന്നെ വരാം, എന്നിട്ട് വായിക്കാം, സാമ്പത്തിക ബുദ്ധിമുട്ട് കാരണം സിസ്റ്റം ശരിയാക്കിയില്ല ;). മാന്ദ്യം നമ്മ്ടെ കീശയെ സാരമായ് ബാധിച്ചു.
എല്ലാം ശരിയാക്കീട്ട് കാണാം
ഇപ്പൊ ഒരു നന്ദി, അവിടെ വന്നതിന്, അഭിപ്രായത്തിനും :)
..
"ഇനി ഇത് തുടരും "
ReplyDeleteഎന്താ ഭീഷണിയാണോ ?
ആണോ ?
ആണോ ?
ആൺ ...?
ആ....
ങാ, എന്നാ ഇനി വന്നോളാം.
ഈ മഴയിൽ നനഞ്ഞു നന്നായ് എഴുതി..തുടരുക..എല്ലാ ആശംസകളും
ReplyDelete@രവി
ReplyDeleteശ്ഹോ ! എന്തുവാ രവി ഈ പറയുന്നേ ...
മാന്ദ്യത്തിന്റെ പേരും പറഞ്ഞു വായിക്കാതെ പോകുവാ ..ഞാന്‍ സമ്മതിക്കൂല ....
ചുമ്മാ പറഞ്ഞതാ മാഷേ, ഏതായാലും വന്ന സ്ഥിതിയ്ക്ക് ഒന്ന് വായിക്കാമായിരിന്നു...
നല്ലത് എന്ന് കമന്റ് എഴുതിയില്ലെങ്കിലും വായിക്കുന്നു എന്നറിയുക.... അതൊരു സന്തോഷം ആണേ ...
ഒരു കാര്യം ചെയ്യ് ഫോണ്‍ നമ്പര്‍ തന്നോളു, ഞാന്‍ വിളിച്ചു വായിച്ചു കേള്പ്പിയ്കാം ..വിടൂല്ല ഞാന്‍ ...അനുഭവിയ്ക്കു !
സമയവും സൌകര്യവും എത്രയും പെട്ടെന്ന് തരാന്‍ എന്റെയും പ്രാര്‍ത്ഥന ഉണ്ടാവും , അതിനി എന്റെ പോസ്റ്റ് വായിച്ചില്ലെങ്കില്‍ കൂടി :)
@kalavallabhan
ആഹാ ! വല്ലഭന് എന്ന് പറഞ്ഞു വന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ഭീഷിണി വില പോവില്ല എന്ന് ...യേത് ?
ഹി ഹി ...ഞാന്‍ ആരാ മോന് , അപ്പോള്‍ അടുത്ത വെള്ളിയാഴ്ച ഇവിടെ കാണും അല്ലെ ? കാണണം !!!!!!!
നന്ദി ഉണ്ട് കേട്ടോ സുഹൃത്തേ .....
@Manzoor Aluvilla
ഹല്ലോ ഇക്ക ...എന്താ അലുവ ഇല്ല എന്നോ , മരുഭൂമിയില്‍ ഞാന്‍ മഴ തന്നിട്ട് എനിയ്ക്ക് അലുവ ഇല്ല എന്നോ ?
ശെരി , തല്കാലം ഈ കമന്റില്‍ ഞാന്‍ സന്തുഷ്ടന്‍ , അലുവ വേണ്ട കേട്ടോ , അത് പിള്ളാര്‍ക്ക് കൊടുത്തോ , യേത് ?
അതെ മഴ പ്രണയം തന്നെ
ReplyDelete