Thursday, July 29, 2010

പ്രണയത്തിന്‍ പൂന്തോട്ടം


എല്ലാ  അവധികാലങ്ങളും  അവന്  പ്രിയപ്പെട്ടതായിരുന്നില്ല  , ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ,  അവന്‍  താമസിയ്കുന്ന  ഈ  അഞ്ചാമത്തെ  വാടക  വീട്  പ്രിയപ്പെട്ടതാവാന്‍   കാരണമുണ്ട് ,നേരത്തെ   എങ്ങും  ഇല്ലാതിരുന്ന  ഒരു  സമ്മാനമുണ്ടിവിടെ - കൂട്ടുകാര്‍ , ഇംഗ്ലീഷ്  അക്ഷരം  ‘c’ ആകൃതിയില്‍  ഉള്ള  ഫ്ലാറ്റ്  കെട്ടിടം , നടുക്കൊരു   വലിയ   മൈതാനം , സമപ്രായക്കാരായ   അഞ്ചാറു  കൂട്ടുകാര്‍  , വേറെ  എന്ത്  വേണം  ആ  പ്രായത്തില്‍ . ഫ്ലാറ്റിന്റെ  ആക്രിതിയുടെ  പ്രത്യേകത  അവിടത്തെ  കുട്ടികള്‍ക്ക്   മറ്റെങ്ങും  ഇല്ലാത്ത  ഒരു  സ്വാതന്ത്ര്യം   കൊടുത്തിരിന്നു , നടുവിലെ  ആ  മൈതാനം  എല്ലാവര്ക്കും  സ്വന്തം  മുറ്റം പോലെയാണ്  , രാത്രിയെന്നോ  പകലെന്നോ  ഇല്ലാതെ  എല്ലാവരും  മുറ്റത്ത്‌ തന്നെ  ….മക്കള്‍  എല്ലാവരും   അമ്മമാര്ര്‍ക്ക്   ജനല്‍  വഴി നോക്കിയാല്‍  കാണാവുന്ന   ദൂരത്തില്‍ , അവര്‍ക്കും  സമാധാനം . അതുകൊണ്ടെന്താ  രാവിലെ  തുടങ്ങുന്നു  കളികള്‍ , ഫുട്ബോള്‍  ,ക്രിക്കറ്റ്‌ , പമ്പരം  കൊത്തല്‍ , പട്ടം  പറത്തല്‍ ,കാരംസ്  , ചെസ്സ്‌ , വൈകിട്ട്  ലൈറ്റിട്ടു  ഷട്ടില്‍  കളി …എല്ലാം  കൂടി  ഒരു  കായിക  മാമാങ്കം  തന്നെ , ഇടയ്ക്  ശിര്ര്ര്‍   എന്ന്  ഓടി   പോയി  ആരെങ്കിലും  വല്ലതും  കഴിച്ചാല്‍  ആയി  . മിക്കവരുടെയും അച്ഛനും അമ്മയും ജോലിയ്കാര്‍  ആയതു  കാരണം  അവര്  വരുനതിനു  മുന്‍പ്  കഴിച്ചാല്‍  മതിയല്ലോ .


ഈ  കായിക  മാമാങ്കങ്ങള്‍ക്ക്  ഊര്‍ജം  പകരാനെന്നവണ്ണം  ചില  മാറ്റങ്ങള്‍  അവന്  തോന്നി  തുടങ്ങി , രാവിലെ  പാലുമായി  പോകുമ്പോള്‍ , റിസര്‍വ്വ്   ബാങ്ക്  ക്വാട്ടെര്സിലെ   ഒരു  ബ്ലോക്കില്‍  ഒരു  ചെറിയ  പൂന്തോട്ടമുണ്ട് , വിവിധ  നിറമുള്ള  പനിനീര്‍  പൂവുകളുള്ള  പൂന്തോട്ടം , ആ  ബ്ലോക്കില്‍  കയറുന്നതിനു  മുന്‍പ്  അവന്‍  ആ  പൂക്കള്‍ക്കടുത്തു  പോകും , ആ  പനിനീര്‍ പൂവുകളുടെ  നിറം  മാത്രം  പോര  എന്ന്  തോന്നിയാവാം  , വിടര്‍ത്തി  പടര്‍ത്തി  ഇട്ടിരുന്ന രാവിന്റെ  കറുത്ത  മുടി  ഒതുക്കി  കെട്ടി , സിന്ദൂരം  ചാര്‍ത്തി  ആകാശവും ആ പുലര്‍ച്ചയില്‍   ഒരുങ്ങി  വരും  , അവന്റെ  മനസ്സില്‍  നിറങ്ങള്‍  ചാലിയ്കാന്‍ , പ്രണയ  വര്‍ണ്ണങ്ങളുടെ  ഒരു  വസന്തം  തീര്‍ക്കാന്‍  , പനിനീര്‍ പൂവിന്റെ  സുഗന്ധമുള്ള ഒരു  പ്രണയവസന്തം , ചെടിയോടു  ചേര്‍ത്ത്  പിടിച്ചു  ആ   പനിനീര്‍പൂവിന്റെ  സുഗന്ധം  ആസ്വദിയ്കുമ്പോള്‍   അവന്റെ  മനസ്സില്‍  ഒരു  രൂപം  തെളിയും  , അവളുടെ  രൂപം.....  അവള്‍ ! സിതാര  ….


ഫ്ലാറ്റിലെ  അവന്റെ  ബ്ലോക്കിന്  നേരെ  എതിര്‍വശത്ത്   താമസിയ്കുന്ന  സിതാര , ഇതാ  നിനക്കായി  എന്റെ   പ്രണയം  ഈ  പട്ടത്തില്‍  ഞാന്‍   മേഘങ്ങളിലെയ്ക്ക്  അയക്കുന്നു , ആ  മേഘങ്ങള്‍  നിന്നില്‍  എത്തിയ്കട്ടെ  എന്റെ  പ്രണയം , എന്ന  ഭാവത്തില്‍  അവന്‍  പട്ടം  പറത്തുമ്പോള്‍ , ആ  പ്രണയ  സന്ദേശങ്ങള്‍  ഏറ്റുവാങ്ങാന്‍  എന്നവണ്ണം  അപ്പുറത്തെ  ടെറസ്സില്‍   മാനം  നോക്കി  ആനന്ദിച്ചവള്‍  ,വൈകിട്ടത്തെ ഷട്ടില്‍ കോര്‍ട്ട് , ജേതാക്കള്‍ ക്കായി   മാത്രം  തുടര്‍ച്ച  നല്‍കുമ്പോള്‍ , അവന്റെ  ജയങ്ങള്‍ക്ക്  കൂട്ടായി  അവളുടെ  കൂട്ടുകാരികളുടെ കൂടെ  ഇരിക്കുകയും , അവന്റെ  പരാജയങ്ങളില്‍  മെല്ലെ  വിടവാങ്ങി  അവനെ  ജയിക്കാന്‍  മാത്രം  പ്രേരിപ്പിച്ചവള്‍  ….മനസ്സില്‍  അവള്‍  അങ്ങിനെ   നിറയുകയായിരിന്നു , അവന്‍  ചെയ്യുന്നതെന്തും  അവള്‍ക്കായി  മാത്രം ഒതുങ്ങിയിരുന്ന ദിനങ്ങള്‍ , അത്ര  മാത്രം  അവള്‍  അവനില്‍  നിറഞ്ഞു , പക്ഷെ  ഈ  പ്രണയം  അവളില്‍  എത്തിയ്കുന്നതെങ്ങിനെ  , അവള്‍ക്കായി   ഒരു  പൂന്തോട്ടം  തന്നെ   തീര്‍ക്കാന്‍  അവന്‍  തീരുമാനിച്ചു ….അവന്റെ  പ്രണയം  വളമാക്കി തഴച്ചു  വളരുന്ന  ഒരു ഏദന്‍ തോട്ടം  .

പിറ്റേന്ന്  രാവിലെ  പാലുകൊടുക്കാന്‍  പോയപ്പോള്‍  ഒരു  ചെറിയ  പേനാകത്തിയും    കൂടുമായിട്ടാണ്  അവന്‍  പോയത് , തിരിച്ചു  വന്നപ്പോള്‍  പലയിടത്ത്  നിന്നായി , പലതരത്തില്‍ , പല വര്‍ണ്ണത്തില്‍    ഉള്ള  പല  ചെടികളുടെ  ഒരു  കൂമ്പാരം  തന്നെ   അവന്‍  കൊണ്ട്  വന്നു ,മോഷണം  തന്നെ, അല്ലാതെ  വെളുപ്പിന്  ആരെ  ഉണര്‍ത്തി  സമ്മതം  ചോദിയ്കാന്‍  .  അവന്റെ   ജനലിനടുത്തു  ആകെ  അഞ്ചടി   നീളവും  മൂന്നടി   വീതിയും  ഉള്ള  കുറച്ച  മണ്ണുണ്ട് , അവിടെ  വേണം  അവന്റെ  മനസ്സിലെ  പ്രണയത്തിനു  സുഗന്ധവും   സൗരഭ്യവും  നല്‍കുന്ന  പൂന്തോട്ടം  തീര്‍ക്കാന്‍ . സഹായിക്കാന്‍  വന്നവരെ  ആരെയും  അവന്‍  അടുപ്പിച്ചില്ല , ഇതവള്‍ക്കായി ,അവന്റെ പ്രണയത്തിനായി അവന്‍  തീര്‍കുന്ന  പൂന്തോട്ടം, അവന്റെ  പ്രണയം  ഇതിലെ  ഓരോ  മണല്‍ത്തരിയും  വിളിച്ചു  പറയണം , മൊട്ടിടുന്ന  ഓരോ  പൂവും  അവളുടെ കാതില്‍ ഓതുന്നത്‌  അവന്റെ  പ്രണയത്തിന്റെ  ആഴമാകണം , അങ്ങിനെ  അവന്‍  അവിടം  നിറയെ  ആ  കമ്പുകളും  ചെടികളും  നട്ടു , കൂടുതലും  പനിനീര്‍  പൂവുകള്‍  തന്നെ , പ്രണയത്തിനു  പ്രതീകമായി  പനിനീര്‍പൂവിനു  പകരം  വെയ്കാന്‍  ഏതു  പൂവിനാകും ? ഉള്ളിന്റെ  ഉള്ളില്‍  അവള്‍ക്കായ്‌  തുടിയ്കുന്ന   പ്രണയത്തെ  പോലെ , ആ പനിനീര്‍ പൂവുകളിലെ  , ഇതളുകള്‍ക്കിടയിലെ  ഇതളുകള്‍ക്ക്‌ ഉള്ളിലായി     നിറഞ്ഞു  നില്‍കുന്ന  പ്രണയത്തിന്‍  സുഗന്ധം  വേറെ  ഏതു  പൂവ്  തരും ? അവന്റെ  പ്രണയത്താല്‍  നട്ട്‌ നനച്ചു , മൊട്ടിട്ടു  വിരിയുന്ന  പനിനീര്‍  പൂവ്  അവള്‍ക്കായി  സമ്മാനിയ്കുന്ന  ദിനം  സ്വപ്നവും  കണ്ടു  അവന്റെ   സുന്ദരദിനങ്ങള്‍  കടന്നു  പോയി ….. 


പതിവുപോലെ  അന്നും  അവന്‍  അവന്റെ  ജനലിനടുത്തു  വന്നിരിന്നു , അവന്റെ  പൂന്തോട്ടത്തിലേയ്ക്ക്  പ്രതീക്ഷയുള്ള  ഒരു  നോട്ടവുമായി , എന്നാല്‍  അവന്റെ  പ്രതീക്ഷ  ആ  പൂന്തോട്ടം  മാത്രമല്ല , എതിര്‍വശത്തുള്ള  അടച്ചിട്ട  ജനലരികില്‍  അവള്‍  വന്നിരിയ്കുമ്പോള്‍  തെളിയാറുള്ള  അവളുടെ  നിഴല്‍ …ആ  നിഴലും  അവനൊരു  പ്രതീക്ഷയാണ് . മനസ്സില്‍   പ്രണയം  നിറയുമ്പോള്‍ , പ്രണയിനിയുടെ  നിഴല്‍  പോലും  നമുക്ക്  ഏറെ  പ്രിയപ്പെട്ടതാകുന്നു  , ആ  നിഴല്‍  അവന്റെ  മനസ്സില്‍  ഒരാനന്ദം  നിറച്ചിരിന്നു ….അതിരുകളില്ലാത്ത   ഒരാനന്ദം . എന്നാല്‍  അന്നവന്റെ  ഹൃദയതാളങ്ങള്‍ക്കു   വേഗത  കൂട്ടിയത്  അവളുടെ  നിഴല്‍   അവിടെ തെളിയാഞ്ഞത് മാത്രമല്ല , അതിനു   മറ്റൊരു  കാരണം  കൂടിയുണ്ടായിരിന്നു , അന്ന്  രാവിലെ  യാദ്രിശ്ചികമായി  അവള്‍  പുറത്തു  പോകുന്നത്  കണ്ടുകൊണ്ടവന്‍   അവളുടെ  പുറകെ  പോയിരിന്നു , അവള്‍ തിരികെ   വരുന്ന  വഴിയില്‍ അവന്‍  കാത്തു  നിന്നു , അവളെ  കണ്ടപ്പോള്‍  അത്രയും  നാള്‍  ഉണ്ടായിരുന്ന  ഭയവും  എല്ലാം മാറ്റി വെച്ച്  എവിടെന്നോ കിട്ടിയ ധൈര്യത്തില്‍ ,  അവളോട്‌  അവന്‍  പറഞ്ഞു , 

"എടൊ , എനിയ്ക്ക്  തന്നെ  ഇഷ്ടം  ആണ്..... ഇഷ്ടമാണെന്ന്  പറഞ്ഞാല്‍  , ഒത്തിരി  ഇഷ്ടമാണ് "

അവള്‍  ചിരിച്ചു …ദൈവമേ  എന്താ  ആ  ചിരിയുടെ  അര്‍ഥം , അവളുടെ  പുഞ്ചിരി   അവന്റെ  മനസ്സില്‍   വിരിയിച്ചത്  ഒരായിരം  പനിനീര്‍  പൂക്കള്‍ ഒരുമിച്ചായിരിന്നു ,

" ഒന്നും  പറഞ്ഞില്ല " …..പിന്നെയും  അവന്‍  ചോദിച്ചു ,

"അല്ലെങ്കില്‍  വേണ്ട  ഉടനെ  ഒരു  മറുപടി  പറയേണ്ട , ഞാന്‍  ഇനിയൊരിക്കല്‍  ചോദിയ്ക്കാം  , അപ്പോള്‍  പറഞ്ഞാല്‍  മതി "

അവളുടെ  പുഞ്ചിരി  അവന്റെ  ഹൃദയത്തില്‍  വിരിയിച്ച  ആയിരം പനിനീര്‍ പൂവുകള്‍   ആസ്വദിച്ചു  ആ  ജനലരുകില്‍  അവന്‍  ഇരിക്കുകയാണ് , എന്നാല്‍  ഇപ്പോള്‍  അവളെ  കാണാതെ , അവളുടെ  നിഴല്‍  പോലും  കാണാതെ  ആയപ്പോള്‍ , ആ  പനിനീര്‍പൂവിന്റെ  സ്ഥാനത്  അവന്റെ ഹൃദയത്തില്‍  ഒരു  പക്കമേളം  തുടങ്ങിയിരിന്നു , കലാശകൊട്ടാകുമോ ആ പക്കമേളം ? കാത്തിരിപ്പിന്റെ  ഭാരം  സമയസൂചികളെ  തളര്തിയോ ,  നേരം  വെളുക്കാന്‍  ഏറെ  വൈകിയത്  പോലെ  അവന്  തോന്നി , എത്രയും  പെട്ടന്ന്  പാല്  കൊടുത്തിട്ട്  വരണം , എങ്ങിനെയെങ്കിലും  അവളെ  കാണണം …അവന്റെ  മനസ്സ്  തുടിക്കുകയായിരിന്നു …..

ഓരോട്ടപാച്ചില്‍  തനെയായിരിന്നു  അവന് , അന്നത്തെ  പ്രഭാത  സവാരി , ഒരു  ട്രിപ്പ്‌  കഴിഞ്ഞു  മടങ്ങി  വരവേ  ആണ്  അവന്‍  അത്  കണ്ടത് , 2 മൈനകള്‍ , ആരോ  പറഞ്ഞത് അവന്‍  ഓര്‍ത്തു , സ്വതന്ത്രമായ  2 മൈനകളെ  ഒരുമിച്ചു  കണ്ടാല്‍  എന്താഗ്രഹിച്ചാലും  അത്  നടക്കുമത്രെ , കൃത്യം  ഒരു  ജോഡി  തന്നെ  ആയിരിക്കണം , ഒരെണ്ണം  പോലും  കൂടുതല്‍  പാടില്ല , അപ്പോള്‍ ആ ഒരു  ജോഡി  മൈനകളെ  കണ്ടത്   അവളുടെ  സമ്മതമായി  അവന്  തോന്നി , ഇപ്പോള്‍  അവളുടെ  സ്നേഹം  അല്ലാതെ  മറ്റെന്താണ്  അവന്‍  ആഗ്രഹിക്കുക  , ഏതായാലും  മനസ്സില്‍  അവന്‍  ആവര്ത്തിച്ചുരുവിട്ടു …സിതാര  എന്നെ  ഇഷ്ടമാണെന്ന്  പറയണേ .........സിതാര  എന്നെ  ഇഷ്ടമാണെന്ന്  പറയണേ   …, തിരിച്ചു  കടയില്‍  എത്തുന്നത്‌  വരെ  അവന്‍  അതുരുവിട്ടു  കൊണ്ടാണ്  വന്നത്  , കടയില്‍  എത്തിയപ്പോഴാണ്  പതിവില്ലാത്ത  ഒരു  കാഴ്ച , സാധാരണ  സംഭവിയ്കാത്തത്‌ ആണ്  , പാലും  വാങ്ങി  അതാ  അവളുടെ  അച്ഛന്‍  നടന്നു  നീങ്ങുന്നു , മനസ്സില്‍  ഒരു  പെരുമ്പറ  മുഴങ്ങി , മുഖത്തെ  ചോരയെല്ലാം  ആ  പനിനീര്‍പൂവുകള്‍  ഊറ്റിയെടുത്ത  പോലെ , ഇനി  ആ  പൂവുകള്‍ക്ക് അവന്റെ  പ്രണയത്തിന്റെ  നിറമല്ലേ  വേണ്ടത് , പകരം അവന്റെ  ചോരയുടെ  നിറമാണോ ? ഏതായാലും  ഒന്നുമറിയാത്ത  പോലെ   കടയിലേക്ക്  ചെന്നു, അച്ഛന്റെ  മുഖത്തും  വലിയ  ഭാവ  വ്യത്യാസം  ഒന്നുമില്ല ,  കണക്കു  കൊടുത്തു , ഇനിയും  30 പാല്  കൂടി  വേണം , അതെടുത്തു  തരുന്നതിനടയില്‍  അച്ഛന്റെ  ഒരു  ചോദ്യം 

"ബിനു  ഇന്നലെ  കച്ചേരിപടിയില്‍   പോയിരിന്നോ"  , 

അവളുടെ  പുഞ്ചിരി  മനസ്സില്‍  വിരിയിച്ച ആ  ആയിരം  പനിനീര്‍  പൂക്കള്‍  ഒറ്റയടിയ്ക്ക്  വാടി  കരിഞ്ഞു  പോയി .......

"ഉവ്വ്  പോയിരിന്നു" ,  

നിഷ്കളങ്കമായി  അവന്‍  മറുപടി  പറഞ്ഞു , ഏതോ  ഒരു  മഹാതത്വം  പറയും  പോലെ  അവന്റെ  അച്ഛന്‍  തുടര്‍ന്നു

“ബിനു …കമന്റ്‌  അടിയൊക്കെ  ഒരു  പ്രായത്തില്‍  ഏല്ലാവര്‍ക്കും  ഉണ്ടാവും , പക്ഷെ  ഇത്  പോലെ  പരാതികള്‍  വരുത്തരുത് ..” 
അത്രയേ  പറഞ്ഞുള്ളൂ  അവന്റെ  അച്ഛന്‍ , അവന്   എങ്ങിനെയെങ്കിലും  അവിടന്ന്  ഒന്ന്  മാഞ്ഞു  പോയാല്‍  മതി   എന്നായിരിന്നു ,
“അത് ….. അച്ഛാ  …ഞാന്‍ …… വെറുതെ …… മുഴുമുപ്പിയ്കാന്‍  കാത്തു  നിന്നില്ല , പാലിന്റെ  എണ്ണം  തികഞ്ഞപ്പോള്‍ സൈക്കിളില്‍   കയറി  അവന്‍   പാഞ്ഞു  ………..

പ്രണയത്തിന്റെ  ശക്തി  അവനെ  വല്ലാതെ  അത്ഭുതപെടുത്തി ,അവന്‍  പോലും   അറിയാതെ  അവന്റെ  മനസ്സില്‍   അത്രയധികം  വികാര  വേലിയേറ്റങ്ങള്‍  സ്രിഷ്ടിയ്കാന്‍  പ്രണയത്തിനു  കഴിഞ്ഞു , പ്രണയം  മനസ്സില്‍  വിരിയിച്ച  ആ  പൂന്തോട്ടം....., അതിന്റെ  സുഗന്ധം  പരത്തിയ സന്തോഷം , അതിരുകളില്ലാത്ത ഒരാനന്ദം  എന്ന്  തോന്നിയ  നിമിഷങ്ങള്‍ . ആ   പ്രണയ സുഗന്ധം ഒന്നാസ്വധിച്ചു  തുടങ്ങവേ  അതാ  ആ  പ്രണയം  തന്നെ  അവനില്‍   ദുഖത്തിന്റെ  വേരുകളും  പടര്‍ത്തിയിരിക്കുന്നു  , മുള്ളുകളുള്ള  വേരുകള്‍......  നിര്‍വികാരമായി  കിടക്കുന്ന  മനസ്സുകളില്‍  വികാരങ്ങളുടെ  വേലിയേറ്റങ്ങള്‍   ഇത്രയധികം  സ്രിഷ്ടിയ്കാന്‍  പ്രണയത്തോളം  പോന്ന  വേറൊരു  വികാരവും  ഇല്ല ……


അച്ഛന്റെ  മുന്നില്‍  നിന്നും  ഒരു  തമാശപോലെ   അത്  പറഞ്ഞു ഒഴിഞ്ഞെങ്കിലും   , അവന്റെ  അത്മാവിനാഴങ്ങളില്‍  ആ  തിരസ്കാരം ….. അവന്റെ  ആദ്യ  പ്രണയം  പൊലിഞ്ഞതില്‍ ഉള്ള  വേദന,സഹിയ്ക്കാനാവാത്ത  ഒരു  നോവായി  മാറുകയായിരിന്നു  ,അവന്‍  നട്ടുവളര്‍ത്തിയ  ആ  പനിനീര്‍  ചെടിയുടെ  മുള്ളുകള്‍ അവന്റെ   ഹൃദയത്തിന്‍  ആഴങ്ങളിലേയ്ക്ക്  കുത്തി ഇറക്കുന്നത്‌  പോലെ ……ഏകനായി  ആ  തെരുവിലേയ്ക്ക്  സൈക്കിള്‍ ഓടിച്ചിറങ്ങുമ്പോള്‍   മനസ്സിലെ  ആ  നോവ്‌  കണ്ണീരായി  ഒഴുകുകയായിരിന്നു ,ആ  നിമിഷം . ഒരു  മഴയ്കായി  അവന്‍   ഏറെ  കൊതിച്ചു …അവന്  കൂട്ടായി  , അവന്റെ  കണ്ണീരിനു  കൂട്ടായി  , അവന്റെ  പ്രിയപ്പെട്ട  മഴ  ഒന്ന്  പെയ്തെങ്കില്‍ , അവന്റെ  വേദനകളെ  ആ  മൃദുല  സ്പര്‍ശനങ്ങളില്‍ കുതിര്‍ത്തു  ഇല്ലതാക്കിയെങ്കില്‍ …അവന്റെ  ഈ  പ്രണയം  മഴയ്കും  പ്രിയമല്ലാതെയാവാം മഴയും  അവനോടു  പിണങ്ങി  മാറി  നിന്നു ... അവനെ  ഏകനാക്കി ….
തകര്‍ന്ന  ഹൃദയവും  ഒഴുകുന്ന  കണ്ണീരുമായി  അവന്റെ സ്ഥിരം വീഥികളിലൂടെ   പ്രഭാത  സവാരിയുമായി   അലയുമ്പോള്‍  അവന്‍  അറിഞ്ഞിരുന്നില്ല , ഈ  ചെറിയ  നൊമ്പരങ്ങള്‍  അവന്  ദൈവം  നല്‍കിയത്  വരാനുള്ള  വലിയ  നൊമ്പരങ്ങള്‍  ഏറ്റുവാങ്ങാനുള്ള കരുത്തിനു വേണ്ടി മാത്രം ആയിരിന്നു എന്ന് ..........

തുടരും  .........

ഒരു മൈന മൈന ..........കുരുവി ........ല..ലാ ......ലാ
അല്ലെങ്കിലും അവന്റെ സങ്കല്‍പത്തിലുള്ള പെണ്ണിന് പൂര്‍ണ്ണചന്ദ്രന്റെത് പോലെ നല്ല വട്ട മുഖമായിരിന്നു.....
പട്ടണത്തിന്റെ പരിഷ്കാരങ്ങള്‍ ഇല്ലായിരിന്നു........
കിട്ടാത്ത മുന്തിരി പുളിയ്ക്കും :)  യേത് ?

പൂന്തോട്ടത്തിനായി മോഷണം നടത്തിയെങ്കിലും , പോസ്ടിനായി പൂന്തോട്ടം (ഫോട്ടോ ) സിയയോട് ചോദിച്ചു തന്നാ എടുത്തത്‌ ...   :)

56 comments:

 1. പ്രണയ പൂന്തോട്ടത്തിലെ വാടിയ പനിനീര്പ്പൂക്കള്ക്ക് ആദ്യമായി
  എന്റെ വക കണ്ണുനീര്ത്തുള്ളികള് .......................
  നന്നായിട്ടുണ്ട്,ഇഷ്ടമായി !

  ReplyDelete
 2. ഇത്ര നല്ല ഒരുപോസ്റ്റിനു ആയിരുന്നുവോ ഈ ഫോട്ടോ എന്ന് നേരത്തെ അറിഞ്ഞില്ലല്ലോ ?ഏത് ഫോട്ടോവേണം എന്ന് പറയാതിരുന്നത് കൊണ്ട് , ഫോട്ടോ കട്ട്‌ എടുക്കാതെ ഞാന്‍ അയച്ചു തരുമായിരുന്നു . ഞാന്‍ ഈ ഫോട്ടോ എടുത്തപ്പോള്‍ എന്‍റെ കൈ വിറച്ചതും ഇപ്പോള്‍ മനസിലായി .ഹഹ .ഈ പൂക്കളും നശിച്ചു പോയി .ആ വീട്ടില്‍ താമസിച്ചിരുന്നവര്‍ നോക്കാതെ എല്ലാം പോയി .
  ഒന്നു കൂടി പറയാം ......
  ''പ്രണയം നീരുറവയാ" മനസ്സ് വിങ്ങി പുറത്തു ചാടുന്നവ .കൃത്രിമത്വം ലവലേശം കൂടി കലരാത്തത് ''..അതിനെ തടയാന്‍ പറ്റില്ല ''.

  ആശംസകള്‍ ..എഴുത്ത് പിന്നെയും തുടരും ..അല്ലേ?

  ReplyDelete
 3. കാത്തിരിക്കുന്നു..
  ആശംസകള്‍

  ReplyDelete
 4. നന്നായിട്ടുണ്ട്...ഇഷ്ടമായി...

  ReplyDelete
 5. ഈ പ്രണയത്തോട്ടത്തിലെ പനിനീര്‍പ്പൂവുകള്‍ നന്നായി.

  ReplyDelete
 6. "പ്രണയത്തിന്റെ ശക്തി അവനെ വല്ലാതെ അത്ഭുതപെടുത്തി ,അവന്‍ പോലും അറിയാതെ അവന്റെ മനസ്സില്‍ അത്രയധികം വികാര വേലിയേറ്റങ്ങള്‍ സ്രിഷ്ടിയ്കാന്‍ പ്രണയത്തിനു കഴിഞ്ഞു , പ്രണയം മനസ്സില്‍ വിരിയിച്ച ആ പൂന്തോട്ടം....., അതിന്റെ സുഗന്ധം പരത്തിയ സന്തോഷം , അതിരുകളില്ലാത്ത ഒരാനന്ദം എന്ന് തോന്നിയ നിമിഷങ്ങള്‍ . ആ പ്രണയ സുഗന്ധം ഒന്നാസ്വധിച്ചു തുടങ്ങവേ അതാ ആ പ്രണയം തന്നെ അവനില്‍ ദുഖത്തിന്റെ വേരുകളും പടര്‍ത്തിയിരിക്കുന്നു , മുള്ളുകളുള്ള വേരുകള്‍...... നിര്‍വികാരമായി കിടക്കുന്ന മനസ്സുകളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഇത്രയധികം സ്രിഷ്ടിയ്കാന്‍ പ്രണയത്തോളം പോന്ന വേറൊരു വികാരവും ഇല്ല ……"

  ഇതാണ് സത്യം പ്രണയത്തിന്റെ അല്ലെ ?ആണെന്ന് തോന്നി പല ജീവിതങ്ങള്‍ കണ്ടപ്പോള്‍ ...

  ReplyDelete
 7. ഈ പ്രണയത്തോട്ടത്തിലെ പനിനീര്‍പ്പൂവുകള്‍ ഇഷ്ടമായി... നഷ്ട പെടുന്നവര്‍ക്കെ വേദനയുടെ ആഴം അറിയൂ..

  ReplyDelete
 8. പ്രണയപൂന്തോട്ടം വാടാതിരിക്കട്ടെ..... ഇനിയും ആരെങ്കിലും വരുമായിരിക്കും........

  ReplyDelete
 9. പ്രണയത്തിന്റെ സൗരഭ്യം പനിനീര്‍പ്പൂക്കളിലൂടെ പരന്നൊഴുകിയപ്പോള്‍ തെളിച്ചമുള്ള ഓര്‍മ്മകള്‍ പോലെ സുഗന്ധം പരത്തി...

  ReplyDelete
 10. തകര്‍ന്ന ഹൃദയവും ഒഴുകുന്ന കണ്ണീരുമായി അവന്റെ സ്ഥിരം വീഥികളിലൂടെ പ്രഭാത സവാരിയുമായി അലയുമ്പോള്‍ അവന്‍ അറിഞ്ഞിരുന്നില്ല ....ഇതാണ് പ്രണയനൊമ്പരങ്ങളെന്ന് ....
  ഈ ചെറിയ പ്രാണനൊമ്പരങ്ങള്‍ അവന് ദൈവം നല്‍കിയത് വരാനുള്ള വലിയ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങാനുള്ള കരുത്തിനു വേണ്ടി മാത്രം ആയിരിന്നു എന്ന് ..............


  മനസ്സിനുള്ളിൾ നിന്നും വന്ന വരികൾ തന്നെ ...കേട്ടൊ ഗെഡീ

  ReplyDelete
 11. "ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
  വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫ്ടികസൗധം..
  എപ്പഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
  നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം.."

  ReplyDelete
 12. സിയന്റെ വക ഫോട്ടോ, കമന്റ്..
  പ്രബയം പറഞ്ഞ് ആദില.. ലച്ചു.. വായാടി..

  എന്റെ ഹോട്മെയില്‍ മുത്തപ്പാ,
  ഈ പെണ്പുലികളെ നീ കാത്തോളണമേ..!

  (ചുമ്മാതല്ല ഇയാള്‍ അക്ഷരങ്ങളുമായി ഇറങ്ങിയിരിക്കുന്നത്!
  ഹും.. നടക്കട്ട് നടക്കട്ട്..)

  ReplyDelete
 13. എല്ലാം നല്ലതിന് ..പ്രണയവും..

  ReplyDelete
 14. @chithrangada

  പോസ്റ്റ്‌ ഇട്ടയുടനെ വായിച്ചതില്‍ സന്തോഷമുണ്ട് കേട്ടോ , പിന്നെ ആ പനിനീര്‍പൂവുകള്‍ അവന്റെ കണ്ണീരില്‍ കുതിര്‍ന്നു വാടി പോയി , ഇനിയും കണ്ണുനീര്‍ ഒഴുകാതിരിയ്കട്ടെ …ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം


  @സിയാ

  ഇത്ര നല്ല ഒരു പോസ്ടിനായിരിന്നുവോ ഫോട്ടോ എന്ന് പറഞ്ഞത് ഒരു പ്രചോദനം തന്നെയാണേ , ഇനിയും എഴുതാന്‍ , പക്ഷെ അവസാനം പറഞ്ഞ വരി “എഴുത്ത് പിന്നെയും തുടരും അല്ലെ ?” അതില്‍ ഇനി നീ എഴുതോമോടാ …….എന്ന ഒരു ഭീഷിണി ഇല്ലേ എന്നൊരു സംശയം ! യേത് ?  @അനൂപ്‌

  വന്നതിലും സന്തോഷം അറിയിച്ചതിലും …സന്തോഷം :)  @ജിഷാദ്

  നന്നായിട്ടുണ്ടോ ജിഷാധെ ?, ഇഷ്ടമായതില്‍ സന്തോഷം ഉണ്ട് ……….  @അനില്‍കുമാര്‍

  അനില്‍ജി , പനിനീര്‍ പൂവുകളുടെ ഈ പ്രണയതോട്ടത്തിലെ" പ്രണയം" നന്നായില്ലെങ്കിലും , പൂക്കള്‍ നന്നായി എന്ന് തോന്നിയല്ലോ , ഇനിയും നന്നക്കുനുള്ള പ്രചോദനം ആണ് കേട്ടോ ഈ വാക്കുകള്‍  @ആദില

  സത്യം , ആദില ..ആദിലയുടെ വരികള്‍ ..അതും ഒരു സത്യം , നല്ല വരികള്‍ ….  @ലച്ചു

  സത്യമുള്ള പ്രണയത്തില്‍ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ കൂടി നമ്മെ ആനന്ദത്തിന്റെ കൊടുമുടിയിലും , വേദനയുടെ താഴ്വാരങ്ങളിലും എത്തിയ്ക്കും , ഈ പനിനീര്‍ പൂവുകള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഈ തോട്ടക്കാരന് സന്തോഷം ഉണ്ട് ………


  @തായംബലത്

  എന്റെ മനോജേ .. ഇതവന്റെ ബാല്യമെല്ലേ , എത്രയേറെ ജീവിതവഴികള്‍ അവന്‍ താണ്ടി കഴിഞ്ഞു , ഇനിയും ആരെങ്കിലും വരും …കൊള്ളാം കേട്ടോ പ്രതീക്ഷ , വന്നുവല്ലോ !! .... എന്നാല്‍ ആ വന്നവരൊക്കെ ഇവിടെയും വരും , കാത്തിരിക്കു ….

  പൂന്തോട്ടം സന്ദര്‍ശിച്ചതില്‍ സന്തോഷം …  @റാംജി

  ആ പനിനീര്പൂവുകളുടെ സുഗന്ധം നുകരാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം :)  @പെരൂരന്‍

  സുഹൃത്തേ , ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം .  @ബിലാത്തിപട്ടണം

  കൊള്ളാലോ ഗെഡി, ഗെഡി നടത്തിയ ചില്ലറ എഡിറ്റിംഗ് , മനോഹരമായിട്ടുണ്ടല്ലോ ?

  അപ്പോള്‍ ഞാന്‍ ഇനി പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് അയച്ചു തരാം , നോക്കി എഡിറ്റ്‌ ചെയ്യുമല്ലോ അല്ലെ ?

  ചുമ്മാ പരഞ്ഞത കേട്ടോ , ഇവിടെ വന്നൊരു കമന്റ്‌ ഇട്ടതും പോര ..ഇനി അവന് എഡിറ്റ്‌ ചെയ്തും കൊടുക്ക്‌ ..എന്ന് ചിന്തിയ്കേണ്ട കേട്ടോ ….യേത് ?  @വായാടി

  പ്രണയം നമുക്ക് നിര്‍വചിയ്കാന്‍ പറ്റാത്ത ഒന്നാന്നു..

  ചിലര്‍ക് അത് വെറും ഭ്രമം , വാക്കുകളുടെ സ്പടികസൌധം ..

  ചിലര്‍ക് അത് കരിങ്കല്ലില്‍ കൊത്തിയ പോല്‍ ഹൃദയത്തില്‍ കുറിച്ച വാക്കുകള്‍ ..

  “നിര്‍വികാരമായി കിടക്കുന്ന മനസ്സുകളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഇത്രയധികം സ്രിഷ്ടിയ്കാന്‍ പ്രണയത്തോളം പോന്ന വേറൊരു വികാരവും ഇല്ല" അത് നമ്മുടെ നിയന്ത്രണത്തിലും അല്ല , അതങ്ങ് സംഭവിയ്ക്കും ....

  പ്രണയവഴികളിലൂടെ സഞ്ചരിയ്കുമ്പോള്‍ ഹൃദയതാളങ്ങളുടെ ഗതി നിയന്ത്രിയ്ക്കാന്‍ നമുക്കാവില്ല , ഓരോ നിമിഷവും ആ താളങ്ങള്‍ മിന്നി മറിയുന്നത് നമ്മള്‍ അറിയും ….

  പ്രണയിനിയെ ഒന്ന് കാണുമ്പോള്‍ , അല്ലെങ്കില്‍ കണ്ടില്ലെങ്കില്‍ , ഒരു പുഞ്ചിരിയില്‍ , ഒരു നിഴലിന്റെ പോലും സാനിധ്യത്തില്‍ , ചിലപ്പോള്‍ ഒരു വാക്ക് പോലും ഉരിയാടാതെ , നിറഞ്ഞു നില്‍കുന്ന മൌനം പോലും മനസ്സില്‍ നിറയ്കുന്ന പ്രണയ നിമിഷങ്ങള്‍ ….ഒരു വല്ലാത്ത മായിക ലോകത്തേയ്ക്ക് കൊണ്ട് പോകും നമ്മെ പ്രണയം …എന്നാല്‍ അത് വെറും ഭ്രമം എന്ന് പറഞ്ഞു തള്ളി കളയാന്‍ ആവില്ല ….ഒരിയ്ക്കലും ആവില്ല , അതില്‍ സത്യമുണ്ടെങ്കില്‍ .
  പോസ്റ്റ്‌ ഇഷ്ടായില്ലേ വായാടി ?


  @കണ്ണൂരാന്‍

  എന്റെ കണ്ണൂരാനെ , ദെ ഇബടെ നോക്ക് …ഇബടെ നോക്കാന്‍ ..അല്ല പിന്നെ ..മുകളില്‍ വന്ന കമന്റുകളില്‍ , മൂന്നില്‍ ഒന്ന് മാത്രം വരുന്ന പെണ്‍പുലികളുടെ കമന്റുകള്‍ മാത്രമേ കണ്ണൂരാന്റെ കണ്ണ് കണ്ടതുള്ളുവോ ? അയ്യട ! എന്നിട്ട് ഹോട്മെയില്‍ മുത്തപ്പന് ഒരു നേര്‍ച്ചയും …അടി !!!!!

  എന്റെ ചങ്ങാതി വന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ , അല്ല പോസ്റ്റിനെ കുറിച്ചൊന്നും പറഞ്ഞില്ല !!  @സിദ്ധിക്ക് തൊഴിയൂര്‍

  അതെ സിദ്ധികെ , എല്ലാം നല്ലതിന് , ഇവിടെ വന്നു വായിച്ചതും …അതും എനിയ്ക് സന്തോഷം ..നല്ലത് ...

  ReplyDelete
 15. പോസ്റ്റ് ഇഷ്ടായി. പക്ഷെ എനിക്ക് പ്രണയിക്കുന്നവരോടും പ്രണയിച്ചവരോടും അസൂയയാണ്‌. കാരണം എനിക്കാരേയും പ്രണയിക്കാന്‍ പറ്റീട്ടില്ല..അതിന്റെ കുശുമ്പാണ്‌..അതാ ഒന്നും മിണ്ടാതെ കുത്തുവാക്ക് പറഞ്ഞിട്ട് പോയത്.

  എന്നാല്‍ ഇനി ആ കവിത കൂടി കേള്‍ക്കൂ..

  "പ്രണയം അനാദിയാമഗ്നിനാളം, ആദി-
  പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
  പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
  ആത്മാവിലാത്മാവു പകരുന്ന പുണ്യം
  പ്രണയം...

  തമസ്സിനെ തൂനിലാവാക്കും, നിരാര്‍ദ്രമാം
  തപസ്സിനെ താരുണ്യമാക്കും
  താരങ്ങളായ് സ്വപ്നരാഗങ്ങളായ്
  ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
  അനന്തതയെപ്പോലും മധുമയമാക്കുമ്പോള്‍
  പ്രണയം അമൃതമാകുന്നു
  പ്രപഞ്ചം മനോഞ്ജമാകുന്നു
  പ്രണയം...

  ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
  അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിയ്ക്കുമ്പോള്‍
  പ്രണവം ചിലമ്പുന്നു പാപം ജ്വലിയ്ക്കുന്നു
  ഹൃദയങ്ങള്‍ വേര്‍‌പിരിയുന്നു
  വഴിയിലിക്കാലമുപേക്ഷിച്ച വാക്കുപോല്‍
  പ്രണയം അനാഥമാകുന്നു
  പ്രപഞ്ചം അശാന്തമാകുന്നു"

  ReplyDelete
 16. അക്ഷരം,

  'ഇതാ നിനക്കായി എന്റെ പ്രണയം ഈ പട്ടത്തില്‍ ഞാന്‍ മേഘങ്ങളിലെയ്ക്ക് അയക്കുന്നു , ആ മേഘങ്ങള്‍ നിന്നില്‍ എത്തിയ്കട്ടെ' - മനോഹരം

  നഷ്ടപ്പെടുവാനും , ഓര്‍ത്തു ദു:ഖിക്കുവാനും ഒരു പ്രണയം ഉണ്ടായിരുന്നല്ലോ!!
  ഭാഗ്യവാന്‍!

  ReplyDelete
 17. എല്ലാം മനസിലായി .. ഉം ഉം

  ReplyDelete
 18. പ്രണയാക്ഷരങ്ങള്‍ ..!!
  ഓര്‍മകളെ എവിടെയൊക്കെയോ കൊണ്ടുപോയി...!!
  തുടരട്ടെ...!!

  ReplyDelete
 19. കൊള്ളാം പ്രണയം. നല്ല പനിനീര്‍പൂവ്.
  ്ടുത്തഎഭാഗം പോസ്ററു ചെയ്യു.

  ReplyDelete
 20. "പ്രണയം അനശ്വരമാകുന്നത് പ്രണയസാഫല്യം ഇല്ലാത്തപ്പോള്‍ .
  പ്രണയം മരിക്കുന്നതോ???
  പ്രണയിക്കുന്നവരുടെ പരിണയത്തോടെയും!"
  ഞാൻ ആദിലയുടെ വാക്കുകൾ കടമെടുത്തു.
  പ്രണയം അങ്ങനെയാണു.

  ReplyDelete
 21. എന്ത്! ഈ പ്രജാ രാജ്യത്ത് വായാടിക്ക് പ്രേമിക്കാന്‍ പറ്റിയ ആണ്‌ങ്ങളില്ലെന്നോ!
  ആരവിടെ?
  വായാടിയെ പിടിച്ച് കണ്ണൂരാന് മുന്‍പില്‍ ഹാജരാക്കൂ..
  ങ്ഹും..വേഗം..  @ അക്ഷരം:
  ഇന്നലെ കമന്റാന്‍ വന്നതാ. പെണ്പുലികളുടെ തേരോട്ടം കണ്ടു ഓടടാ ഓട്ടം..

  ReplyDelete
 22. പ്രിയപ്പെട്ട അക്ഷരം,
  പ്രണയ വര്‍ണങ്ങള്‍ക്കു എന്നും ഏഴു നിറം!രണ്ടു മൈനകളെ കണ്ട് ഒത്തിരി സന്തോഷിച്ചിട്ടുണ്ട്,ഞാനും.പ്രണയം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ അതിനു എന്തൊരു ഭംഗി.പറഞ്ഞു കഴിഞ്ഞാലാണ് വിഷമം-മറുപടി കിട്ടിയില്ല;പ്രതികരണം എങ്ങിനെ അറിയും?ഉറക്കം നഷ്ടപെടുന്ന നിശായാമങ്ങള്‍.പിന്നെയത് മനസ്സിന്റെ വിങ്ങലാകുന്നു.
  ആ റോസാപ്പൂക്കള്‍ ഒന്നും തിരിച്ചു ചോദിക്കാതെ സൌരഭ്യം പകര്‍ന്നില്ലേ?ഭാഗ്യം!
  മറവി എത്രയോ വലിയ അനുഗ്രഹമാണ് സുഹൃത്തേ!
  തരിച്ചു വരാന്‍ തോന്നുന്ന എഴുത്ത്;അഭിനന്ദനങ്ങള്‍.
  അക്ഷരങ്ങളില്‍ ഒളിപ്പിച്ച പേരെന്താണ്?പേര് മാത്രം മതി;പൂവ് വേണ്ട.:)
  സസ്നേഹം,
  അനു

  ReplyDelete
 23. കട്ട്‌ എടുത്ത പടം ആയാലും ..ഇവിടെ മോശം ആയോ എന്ന് നോക്കാന്‍ വന്നതും ആണ് .സന്തോഷായി തിരിച്ചു പോകുന്നു ..

  കണ്ണൂരാന് ടെ പവര്‍ ഇവിടെയും കാണിച്ചു അല്ലേ?അക്ഷരം ..ഇനിയും തുടരും എന്നുള്ളത് എല്ലാ എഴുത്തിലും ബാക്കി വയ്ക്കുന്ന ഒരു കാര്യം ആണല്ലോ അത് കൊണ്ട് അങ്ങനെ ചോദിച്ചു വന്നു മാത്രം .ഇനി പറയുന്നു .''എടോ ഇനിയും എഴുതണം ''.

  ReplyDelete
 24. ചിത്രങ്ങളും എഴുത്തും ഒത്തിരി ഇഷ്ടമായി.

  ReplyDelete
 25. ഈ ചെറിയ നൊമ്പരങ്ങള്‍ അവന് ദൈവം നല്‍കിയത് വരാനുള്ള വലിയ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങാനുള്ള കരുത്തിനു വേണ്ടി മാത്രം ആയിരിന്നു എന്ന് ..........

  നന്നായി എഴുതിയിരിക്കുന്നു. ഈ പൂന്തോട്ടം നന്നായിരിക്കുന്നു:)

  ReplyDelete
 26. ‘പനിനീർ റോജാ മലരല്ല, അതു പാരിജാതപ്പൂവല്ല’ പ്രണയത്തിന്റെ പാതിരാപ്പൂവ് കൊഴിഞ്ഞു. സാരമില്ല, അക്ഷരമേ, പ്രശസ്ത കവി വായാടിയുടെ കവിത താങ്കൾക്ക് (താങ്കളുടെ കഥാപാത്രത്തിനു) ആശ്വാസമരുളട്ടേ!

  ReplyDelete
 27. വളരെ ഹൃദ്യമായി. തിരസ്കരിക്കപ്പെട്ടലും ആദ്യാനുരാഗം ഒരു നോവുള്ള മധുരമായി ആത്മാവില്‍ അലിഞ്ഞു ചേരും...
  പിന്നെയും ചെടി പുഷ്പിയ്ക്കും, സുഗന്ധം പരത്തും...

  ReplyDelete
 28. @വായാടി

  വായാടിയെ .....
  പിള്ള മനസ്സില്‍ കള്ളമില്ല്ല....എന്ന പോലെ ,
  തത്ത മനസ്സിലും കള്ളമില്ല അല്ലെ :)
  ഈ നിഷ്കളങ്കമായ സത്യസന്ധമായ പ്രസ്താവന കമന്റിനു മുന്നില്‍ ഈ "അക്ഷരം" നമിയ്കുന്നു ..കേട്ടോ
  hats off ..to you !!!!

  പിന്നെ ഒരെതിര്‍പ്പു ആ പ്രസ്താവനയില്‍ എനിയ്ക്കുള്ളത്...
  ഇത് വരെ പ്രണയിച്ചിട്ടില്ല എന്നുള്ളതാണ് ....
  പല സ്ഥലത്തും , പല കമന്റിലും ഞാന്‍ കണ്ടിട്ടുണ്ട് ..
  വായാടിയുടെ അടിവരയിട്ട പ്രണയം തുളുമ്പുന്ന വരികള്‍ ...
  വായാടിയുടെ മനസ്സില്‍ സ്രിഷ്ടിയ്ക്കപെട്ട ആ വികാരവേലിയേറ്റം ...
  വാക്കുകളില്‍ പ്രതിഫലിയ്കൂന്നതു ....അതില്ലാതെ എങ്ങിനെ അതുപോലെ
  പ്രതികരിയ്കാന്‍ കഴിയും ....ആ പ്രണയം ...
  വാക്കുകളോട് ....
  വരികളോട് ......
  കവിതകളോട് .....
  കഥകളോട് ......
  മനസ്സില്‍ തട്ടുന്നത് കൊണ്ടാണല്ലോ അത് സന്ദര്‍ഭവശാല്‍ എടുത്തു ഉപയോഗിയ്ക്കാന്‍ പറ്റുന്നത് ..
  അതും ഒരു പ്രണയം തന്നെ അല്ലെ? "വായാടി തത്തമ്മേ!!!! "


  @ അഞ്ജു,

  മേഘങ്ങളും , കാറ്റും , മഴയും , അങ്ങിനെ പ്രകൃതിയില്‍ പലതും നമ്മള്‍ സന്ദേശങ്ങള്‍ക്കായി ..ഉപയോഗിയ്കാം അല്ലെ ?
  പ്രണയവും , നഷ്ട പ്രണയവും ..അതും ഒരു ഭാഗ്യം !!

  @ഒഴാക്കാന്‍

  ഒഴാക്കോ ...ഏതായാലും എല്ലാം മനസ്സിലായ സ്ഥിതിയ്ക്ക് ,
  മനസ്സിലാവാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒന്ന് സഹായിചെക്കണേ..പ്ളീസ് .....

  @ഫൈസല്‍

  പ്രണയത്തിന്റെ ഓര്‍മകളിലേക്ക് ആണ് കൊണ്ടുപോയതെങ്കില്‍ , ആ മധുരവും നുണഞ്ഞു ഇരിന്നോ ! ഓക്കേ!!

  @കുസുമം

  പനിനീര്‍ പൂവ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ....
  അടുത്ത പോസ്റ്റും ഇടും ....തുടരണമല്ലോ..അല്ലെ ?

  @ സാധിക്

  അതെ, ആദിലയുടെ വരികളിലെ തലങ്ങളും ഉണ്ട് പ്രണയത്തിനു ....
  നന്ദി മാഷേ , വായനയ്ക്ക് :)

  @കണ്ണൂരാന്‍

  അല്ല കണ്ണൂരാനെ ! ഈ പ്രജ രാജ്യ ഈനു പറയുന്നത് നമ്മുടെ ചിരഞ്ജീവിയുടെ പാര്‍ട്ടി അല്ലെ ?
  നമ്മുടെ വായാടിയെ രാഷ്ട്രീയത്തില്‍ ചേര്‍ക്കാന്‍ പോകുവാണോ ?

  ആ പാവം എന്സൈക്ലോപീഡിയ ഇങ്ങനെ പാറി പറന്നു എല്ലാവര്ക്കും ഓരോ കവിതകളുടെയും മറ്റും ലിങ്ക് കൊടുത്തു
  നടക്കട്ടെ ...ഒരാള്‍ നല്ലത് തിരഞ്ഞു, നമുക്കായി വിളമ്പുന്നത് നല്ലതല്ലേ കണ്ണൂരാനെ.... യേത് ? :)

  @അനുപമ
  വളരെ സത്യമാണ് അനുപമയുടെ വരികള്‍ ,
  പിന്നെ പേരിന്റെ കൂടെ പൂവ് ഫ്രീ ആണ് ..
  അത് കൊണ്ട് പേരും ഇല്ല , പൂവും ഇല്ല ..
  അക്ഷരങ്ങളില്‍ ഒളിച്ചിരിയ്ക്കുന്നതല്ല ....
  അക്ഷരങ്ങളായി നിലനില്‍ക്കാന്‍ മോഹം ...കഴിയുമെങ്കില്‍ ...
  കഴിയുമെങ്കില്‍ മാത്രം !!

  @സിയാ

  ശ് ശ് ....സിയാ ഇവിടെ വന്നെ , ഒരു സ്വകാര്യം ..
  ഈ കട്ടെടുത്തു എന്ന് ഇപ്പോഴും പറയണോ .?
  വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന് വിളിയ്കല്ലേ ... :)

  ഹി ഹി ...എപ്പടി , പിന്നെ ഞാന്‍ വെറുതെ പറഞ്ഞതാ , അല്ല പിന്നെ!
  സിയയുടെ ഭീഷിണിയില്‍ ഞാന്‍ തുടരന്‍ നിര്‍ത്താനോ ?
  എഴുതാമെ ....ഇതെന്താമ ...എഴുതാം !! ആഹാ !! :)

  @കുമാരന്‍
  ഇഷ്ടമായി എനരിഞ്ഞതില്‍ ഒത്തിരി സന്തോഷം , വന്നതിലും !! :)

  @rainbow girl

  ദൈവമേ ഈ സൂപ്പര്‍ ഗേള്‍ , ഡ്രീം ഗേള്‍ എന്നൊക്കെ കേട്ടിട്ടുണ്ട് ഇതെന്തോന്ന് rainbow girl
  ചുമ്മാ പറഞ്ഞതാ കേട്ടോ , ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :)

  @ശ്രിനാഥന്‍

  ശ്രിമാഷേ , ഈ പൂന്തോട്ടം വന്നു നോക്കിയതിനു നന്ദി , മഹാകവി വായാടിയുടെ വരികള്‍ തന്നെ ശരണം അല്ലെ ?

  @ ജെകെ
  വളരെ സത്യമുള്ള വരികള്‍ മാഷേ ...പൂന്തോട്ടം സന്ദര്‍ശിച്ചതില്‍ ഒത്തിരി സന്തോഷം കേട്ടോ !!

  ReplyDelete
 29. siyade photo kollam,oppam postum.paranyam പ്രണയം എന്തൊക്കെ പറഞ്ഞാലും അതൊരു സുഖം ഉള്ള നോവാണു. ഒരിക്കിലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. അങ്ങോട്ട്‌ ഇല്ലെങ്കിലും ഇങ്ങോട്ടങ്കിലും ആരെങ്കിലും നമ്മളെ പ്രണയിച്ചിരിക്കാം. വീണതന്‍തന്ത്രികള്‍ മീട്ടുന്നപോലേ സുന്ദരമാണ് പ്രണയം.
  viraham athellam part of life

  ReplyDelete
 30. സുഗന്ധം പരത്തുന്ന വാക്കുകള്‍
  കൊറേ കാലമായി വന്നിട്ട് ...സൊകം തന്നെയല്ലേ

  ReplyDelete
 31. എന്റെ പ്രണയ സങ്കല്‍‌പ്പങ്ങള്‍ ഇപ്പോള്‍ പാടേ മാറി വരുന്നു. ഇപ്പോള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തതാണെന്റെ പ്രണയം. കവിതയെ, പാട്ടിനെ, മഴയെ, പൂവിനെ, പുല്‍‌കൊടിയെ, അങ്ങിനെ..അങ്ങിനെ...ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും ഞാനിപ്പോള്‍ പ്രണയിക്കുന്നു. അതിന്‌ നിസ്വാര്‍‌ത്ഥ സ്നേഹത്തിന്റെ, സഹനത്തിന്റെ മുഖമാണ്‌.

  @അക്ഷരം said."പിന്നെ ഒരെതിര്‍പ്പു ആ പ്രസ്താവനയില്‍ എനിയ്ക്കുള്ളത്...
  ഇത് വരെ പ്രണയിച്ചിട്ടില്ല എന്നുള്ളതാണ് ....
  പല സ്ഥലത്തും , പല കമന്റിലും ഞാന്‍ കണ്ടിട്ടുണ്ട് ..
  വായാടിയുടെ അടിവരയിട്ട പ്രണയം തുളുമ്പുന്ന വരികള്‍ ...
  വായാടിയുടെ മനസ്സില്‍ സ്രിഷ്ടിയ്ക്കപെട്ട ആ വികാരവേലിയേറ്റം ...
  വാക്കുകളില്‍ പ്രതിഫലിയ്കൂന്നതു ....അതില്ലാതെ എങ്ങിനെ അതുപോലെ
  പ്രതികരിയ്കാന്‍ കഴിയും ....ആ പ്രണയം ...
  വാക്കുകളോട് ....
  വരികളോട് ......
  കവിതകളോട് .....
  കഥകളോട് ......
  മനസ്സില്‍ തട്ടുന്നത് കൊണ്ടാണല്ലോ അത് സന്ദര്‍ഭവശാല്‍ എടുത്തു ഉപയോഗിയ്ക്കാന്‍ പറ്റുന്നത് ..
  അതും ഒരു പ്രണയം തന്നെ അല്ലെ? "വായാടി തത്തമ്മേ!!!! "


  അപ്പോള്‍ അക്ഷരം എന്നെ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. അതിന്‌ ഒരുപാട് നന്ദി.:) പിന്നെ എപ്പോഴെങ്കിലും ഞാന്‍ നിങ്ങളോട് എന്റെ ഒരു മൗനാനുരാഗത്തിന്റെ കഥ പറയാംട്ടോ.

  ReplyDelete
 32. അക്ഷരത്തിന്റെ പ്രണയാരാമത്തിലെ പ്രണയാക്ഷരങ്ങള്‍ക്ക് വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവിന്റെ സുഗന്ധം .പുസ്തകത്താളുകളിലൊളിപ്പിച്ചുവെച്ച മയില്‍പീലി പ്രസവിച്ചുകാണുമോ എത്രകുഞ്ഞുങ്ങളായിരിക്കും എന്ന അകാംക്ഷയും .പ്രളയ പയോധിയില്‍ വള്ളമിറക്കുമ്പോള്‍ തുഴയാന്‍ നല്ല മെയ് വഴക്കം വേണം .

  ReplyDelete
 33. ആദ്യാനുരാഗത്തിന്റെ ഈ പ്രണയപുഷ്പത്തിന് മദിപ്പിക്കുന്ന സുഗന്ധം!
  കാലമെത്ര ചെന്നാലും ഈ സുഗന്ധം മറക്കാന്‍ കഴിയില്ല അല്ലേ?
  എഴുത്ത് ഇഷ്ടമായി, അക്ഷരം. ആ പനിനീര്‍ പുഷ്പങ്ങളുടെ ചിത്രവും മനോഹരം.

  ReplyDelete
 34. പ്രണയം എപ്പോഴും സുഖമുള്ള വേദനയാണ്...
  പ്രണയ തോട്ടത്തിലെ പൂക്കളെ ഇഷ്ടമായീ

  ReplyDelete
 35. പ്രണയത്തിന്റെ മലര്‍വാടി നന്നായി ആസ്വദിച്ചു....
  എഴുത്ത് തുടരണം
  ആശംസകള്‍ ..

  ഘാ പിന്നൊരു കാര്യം,

  മെയില്‍ അയക്കുമ്പോള്‍ എന്റെ ഈമെയിലില്‍ സൂചിപ്പിച്ച കാര്യം ഒന്ന് ശ്രദ്ധിക്കുമല്ലോ
  അനാവശ്യ എമൈലുകള്‍ ഒഴിവാക്കാന്‍ അതു സഹായിക്കും

  ReplyDelete
 36. നല്ല കഥ.. ആസ്വദിച്ചു വായിച്ചു.. കൂടുതല്‍ ശതമാനവും പ്രണയ നഷ്ടങ്ങളില്‍ ആണു കലാശിക്കുക. അത് തന്നെയാണ്‍ പ്രണയത്തിന്റെ മൂല്യവും.

  ReplyDelete
 37. ezhuthum nannyirikkunnu pookkalude padavum nannayirikkunnu.

  ReplyDelete
 38. ധാരാളം അക്ഷരത്തെറ്റുകള്‍ വായനയെ വിരസമാക്കുന്നു.
  പ്രണയത്തിന്‍റെ പൂന്തോട്ടം പോലെ മനോഹരമാക്കേണ്ടത് തന്നെയാണ് അക്ഷരങ്ങളുടെ ശരിയായ വിന്യാസവും.

  ReplyDelete
 39. നല്ല സജീവത കമ്മന്റുകളില്‍ കാണുന്നു
  സന്തോഷം..ഇത്തരം കമ്മന്റുകളാണു വെറും പുറം ചൊറിയലല്ല
  കമ്മന്റ്സ് എന്നത് തെളിയിക്കുന്നു.

  വായാടിയും മറ്റും ഇങ്ങനെ ചര്‍ച്ചക്ക് ചൂടുപകരുമ്പോള്‍
  സമീപകാലത്തുണ്ടായ ബ്ലോഗ്ഗിലെ പുതു തരംഗത്തിനു അത് തികച്ചും
  പ്രോല്‍സാഹനം തന്നെയാണു..

  വിശദമായി തിരികെയെത്താം കെട്ടോ..

  ReplyDelete
 40. “…കമന്റ്‌ അടിയൊക്കെ ഒരു പ്രായത്തില്‍ ഏല്ലാവര്‍ക്കും ഉണ്ടാവും , പക്ഷെ ഇത് പോലെ പരാതികള്‍ വരുത്തരുത് ..”
  എനിക്കിഷ്ടപ്പെട്ട ഈ വരികൾ
  എല്ലാവരും ഒന്ന് ശ്രദ്ധിച്ചാൽ
  തടികേടാകാതിരിക്കും.

  ReplyDelete
 41. ..
  അവള്‍ തല കുനിച്ചിരിക്കുകയാണ്..
  ഒരു പക്ഷെ
  നഷ്ടബോധത്താലാവാം..
  ..

  ReplyDelete
 42. ..
  ഈ ടെംപ്ലേറ്റ് ഇത്തിരി കൂടി വീതി കൂട്ടണം കേട്ടൊ, പോസ്റ്റുകള്‍ക്ക് ചുരുക്കം കിട്ടുന്നതായ് തോന്നും, വായനക്കാര്‍ക്ക് അത് സൗകര്യമാണ്.
  ..

  ReplyDelete
 43. നിഴല്‍ പോലും പ്രതീക്ഷയാകുന്ന , പ്രിയമാകുന്ന
  പ്രണയം .........
  തുടരുക ...
  ആശംസകളോടെ ..

  ReplyDelete
 44. പ്രണയം ചുരുക്കി പറയുമ്പോഴാണ് അതിനു വായനാ സുഖം കിട്ടുന്നത്. വാക്കുകളുടെ ധാരാളിത്തവും അക്ഷര പിശാചുക്കളുടെ അതിക്രമവും പ്രണയ പൂന്തോട്ടത്തിലെ മുള്‍ച്ചെടികള്‍ പോലെ ശോഭ മങ്ങി. അതൊരു പാല്‍ക്കാരന്‍ പൊടിപ്പയ്യന്‍റെ നൈമിഷിക വികാരം മാത്രമായി വീണടിഞ്ഞു. പ്രണയം പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ അനുവാചകരുടെ മനസ്സില്‍ പ്രണയത്തിന്‍റെ കാറ്റ് വീശാന്‍ കഥാകാരന് കാഴ്ഞ്ഞില്ല എന്ന് എനിക്ക് തോന്നി. അനുഭൂതിദായകമായ പ്രണയത്തിന്‍റെ പുഷ്പങ്ങള്‍ വിരിയിച്ചു പരിമളം പരത്താതെ പ്രണയ കഥയുടെ അന്ത്യത്തിന് നോല്ലൊരു ക്ലൈമാക്സ് കൊടുക്കാന്‍ കഴിയില്ല.
  ഒരു പക്ഷെ അതെന്റെ മാത്രം തോന്നലാവാം.

  വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ പാകത്തില്‍ പക്വതയാര്‍ന്ന താങ്കളുടെ സര്‍ഗ്ഗചേതനക്ക് മികവുറ്റ രചനകള്‍ നടത്താന്‍ കഴിയട്ടെ. പുറം ചൊറിയുന്ന കമെന്റുകളില്‍ അവ മരവിക്കാതിരിക്കട്ടെ. ആശംസകളോടെ.

  ReplyDelete
 45. അവള്‍ക്കായി ഒരു വസന്തകാലം തന്നെ ഒരുക്കിയ നിങ്ങളുടെ പ്രണയം തുടരട്ടെ.
  ആശംസകള്‍

  ReplyDelete
 46. എന്താ അടിച്ചു മാറ്റാന്‍ ഫോട്ടോ കിട്ടിയില്ലേ? മാഷേ, പോസ്റെവിടെ?

  ReplyDelete
 47. അശരീരിയായ അക്ഷരത്തിനു വണക്കം...
  പ്രണയത്തിനു പ്രായം, നിറം, കാലം, ദേശം ഒന്നുമില്ല സുഹൃത്തേ...
  പ്രണയ പുഷ്പങ്ങള്‍ വീണ്ടും തളിര്‍ക്കാന്‍ ആശംസിക്കുന്നു...
  അതൊരു 'അടിച്ചുമാറ്റല്‍" ആവാതിരിക്കട്ടെ ..ഹഹഹ...
  സസ്നേഹം
  ജോ

  ReplyDelete
 48. pranayardram ee varikal........ aashamsakal..............

  ReplyDelete
 49. ishtamayi,,pranaythura sangeetham pole!!!!!
  Ningalude pranayathinu hridayam niranja ashamsakal!!!!!!!!

  ReplyDelete
 50. "എടൊ , എനിയ്ക്ക് തന്നെ ഇഷ്ടം ആണ്..... ഇഷ്ടമാണെന്ന് പറഞ്ഞാല്‍ , ഒത്തിരി ഇഷ്ടമാണ് "

  അവള്‍ ചിരിച്ചു …ദൈവമേ എന്താ ആ ചിരിയുടെ അര്‍ഥം , അവളുടെ പുഞ്ചിരി അവന്റെ മനസ്സില്‍ വിരിയിച്ചത് ഒരായിരം പനിനീര്‍ പൂക്കള്‍ ഒരുമിച്ചായിരിന്നു ,

  " ഒന്നും പറഞ്ഞില്ല " …..പിന്നെയും അവന്‍ ചോദിച്ചു ,

  "അല്ലെങ്കില്‍ വേണ്ട ഉടനെ ഒരു മറുപടി പറയേണ്ട , ഞാന്‍ ഇനിയൊരിക്കല്‍ ചോദിയ്ക്കാം , അപ്പോള്‍ പറഞ്ഞാല്‍ മതി "  aaa rangam njn onnu manassil kaanuvayirunnu vayichappol.....
  enthayalum aadhyanuragathinte kadha nannayittundu....


  perariyathoru nombararthe premamennnaro vilichu..
  mannil veenudayunna thenkudathe kannuneerennum vilichu...

  ReplyDelete
 51. അക്ഷരാ..
  ഇതൊരു കുഞ്ഞു പ്രണയമല്ലെ....!
  ആദ്യമൊക്കെ അങ്ങനെയാ...
  ഇനിയാണു ശരിക്കുള്ള പ്രണയം വരുന്നത്...?!
  അപ്പൊ,അന്നേരം കാണാം..

  ആശംസകൾ...
  (അക്ഷരത്തെറ്റുകൾ കുറച്ചു കൂടി ശ്രദ്ധിക്കണമെന്നൊരപേക്ഷയുണ്ട്)

  ReplyDelete