Monday, June 14, 2010

സ്വപ്നാകാശം


അന്നവള്‍ കണ്ട ആകാശത്തിനു സ്വപ്നങ്ങളുടെ നിറം ഇല്ലായിരിന്നു,
ചിതറി കിടക്കുന്ന നക്ക്ഷത്രങ്ങള്‍ അവളുടെ ചിതറിയ സ്വപ്നങ്ങളോ ?

അല്ല ! ആവില്ല ! ചിതറിയ അവളുടെ സ്വപ്നങ്ങള്‍ക് എങ്ങിനെ നക്ഷത്രങ്ങളുടെ തിളക്കം വരും ....



അവളുടെ അടുത്ത് കിടന്ന അവനും കണ്ടു ആ ആകാശവും നക്ഷത്രങ്ങളും ....

അവളുടെ സ്വപ്നങ്ങള്‍ ഒരു താലിയാല്‍ കവര്‍ന്നെടുത്ത ആ കരങ്ങള്‍

മറ്റെന്തൊക്കെയോ കവര്‍ന്നെടുക്കാന്‍ വെമ്പുകയായിരിന്നു....

ആ വിതുമ്പലുകള്‍ വക വെയ്കാതെ ...........

19 comments:

  1. അനന്തമായ ആകാശവും, അനന്തമായ നക്‌ഷത്രങ്ങളും കണ്ട് അഹങ്കരിച്ചിരുന്നവള്‍! അന്ന് അവളുടെ മനസ്സില്‍ പ്രണയമുണ്ടായിരുന്നു...എവിടെയോ വെച്ചവള്‍ക്ക് അവളുടെ സ്വപ്നം നഷ്ടപ്പെട്ടു. ഇന്ന് അവന്റെയരികില്‍ ചിറകുകള്‍ തളര്‍ന്ന് അവള്‍.....

    ReplyDelete
  2. പ്രിയപ്പെട്ട സുഹൃത്തേ,
    ചിതറിയ സ്വപ്‌നങ്ങള്‍ അവളുടെ സ്വസ്ഥത നഷ്ടപ്പെടുതതല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു!ഇതാണ് ജീവിതം!എന്നിട്ടും നമ്മള്‍ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടേയിരിക്കുന്നു!:)സ്വപനം കാണുന്ന നായികയുടെ ചിത്രം സുന്ദരം!
    സസ്നേഹം,
    അനു

    ReplyDelete
  3. ആ വിതുമ്പലുകള്‍ വക വെയ്കാതെ ...........

    ReplyDelete
  4. താലിയില്‍ കവര്‍ന്നെടുത്ത കരങ്ങള്‍ അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തു...
    ഇനിയുള്ള സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങട്ടെ..
    ചിത്രം വളരെ ഇഷ്ടായി.
    മൊത്തം ബ്ലോഗിന്റെ കേട്ടും മട്ടും
    ചിത്രങ്ങളും ഏറെ നന്നായിരിക്കുന്നു.

    ReplyDelete
  5. പുതിയ പോസ്റ്റ് ഇട്ടോ എന്നറിയാന്‍ വന്നതാണ്‌.."സ്വപ്നസുന്ദരി"യുടെ ചിത്രം മനോഹരമായിട്ടുണ്ട്.

    ReplyDelete
  6. deivame.....aa sundariyude avastha thanneyano innathe penkuttikalkkellam?//

    Well...it had a female point of view..

    Loved ur post a lot
    p.s:sorry 4 the english interruption...

    ReplyDelete
  7. ചിത്രം നന്ന്. എഴുത്തിൽ ഒരു ഒളിച്ചുവയ്ക്കൽ ഉണ്ട്. അതിന്റെ ആവശ്യമില്ല. മൂർത്തമായി പറയേണ്ടത് അങ്ങനെ അമൂർത്തമാക്കേണ്ടത് അങ്ങനെ.
    കവിതയാക്കണോ കഥയാക്കണോ എന്ന് രൂപത്തിൽ സംശയം തോന്നിയോ.
    നഷ്ടപ്പെടലിന്റെ തീവ്രത ഒന്നുകൂടി തീവ്രമാക്കാമായിരുന്നു.

    ReplyDelete
  8. വായാടി.... കമന്റ്‌ കൊള്ളാലോ ...ഒരു പോസ്റ്റ്‌ ആക്കരുതോ ഒന്ന് നീട്ടി വലിചെഴുതു :)

    ReplyDelete
  9. അനുപമ ...രണ്ടു വരി ഇട്ടതില്‍ സന്തോഷം ,സ്വപ്നങ്ങളില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം അല്ലെ ?

    ReplyDelete
  10. അനുപമ ...രണ്ടു വരി ഇട്ടതില്‍ സന്തോഷം ,സ്വപ്നങ്ങളില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം അല്ലെ ?

    ReplyDelete
  11. ജിഷാധെ... ആ വിതുമ്പലുകള്‍ വകവേയ്കാതിരിക്കാന്‍ പറ്റുമോ അല്ലെ , നന്ദി വന്നതിനു

    ReplyDelete
  12. നന്ദി റാംജി നന്ദി ...വന്നതിനും എഴുതിയതിനും , ഇഷ്ടപെട്ടതിനും ...

    ReplyDelete
  13. വായാടിയെ...... ഈ പരിഗണയ്ക്ക് ഒരു സ്പെഷ്യല്‍ നന്ദി , അല്ലെങ്കില്‍ ഞാന്‍ തന്നെ മറന്നു പോകും ഇങ്ങനെ ഒരു ബ്ലോഗ്‌ ഉള്ള കാര്യം

    ReplyDelete
  14. ഉമേഷേ ...ഇവിടെ വന്നു ഇത് വായിച്ചതിനു ഞാനാണ് അങ്ങോട്ട്‌ ആശംസകള്‍ നേരണ്ടത് അല്ലെ ? ചുമ്മാ!!!! ..നന്ദി.. വന്നതിനും കമന്റിയതിനും ...

    ReplyDelete
  15. ആംഗലേയ interruption ???? , ഞാന്‍ അത് സഹിയ്കുന്നതല്ല ...പിന്നെ നീയാ ....നീയാ അത് ചെയ്തത് എന്ന് കൊണ്ട് ക്ഷമിചിരിയ്കുന്നു , ചുമ്മാ പറഞ്ഞതാ കേട്ടോ , വന്നു രണ്ടു വരി കുറിച്ചതില്‍ തന്നെ ഒത്തിരി സന്തോഷം

    ReplyDelete
  16. സുരേഷ് മാഷേ ...ഒത്തിരി ഒത്തിരി സന്തോഷം മാഷിന്റെ അഭിപ്രായം രേഖപെടുതിയത്തില്‍ , സത്യത്തില്‍ എന്ത് എങ്ങിനെ എന്നൊന്നും ഒരു നിശ്ചയമില്ല ...മാഷിന്റെ സഹകരണം തുടര്‍ന്നും പ്രതീക്ഷിയ്കുന്നു , പ്രത്യേകിച്ച് എങ്ങിനെ നന്നാക്കാമായിരിന്നു എന്നുള്ളതില്‍

    ReplyDelete
  17. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണേ.. അക്ഷരം എന്നല്ലേ തൂലികാ നാമം. അപ്പോൾ പ്രത്യേകിച്ചും.

    ReplyDelete
  18. ആ വിതുമ്പലുകള്‍ വക വെയ്കാതെ ....

    അവളുടെ സ്വപ്നങ്ങള്‍ , ഒരു താലിയാല്‍ കവര്‍ന്നെടുത് ,
    ആ കരങ്ങള്‍

    മറ്റെന്തൊക്കെയോ കവര്‍ന്നെടുക്കാന്‍ വെമ്പുകയായിരിന്നു ! !

    ReplyDelete