Thursday, May 20, 2010

ഞാന്‍ സീരിയസ് ആയി



പല സുഹൃത്തുകളും ബ്ലോഗ്ഗര്‍ ആയപ്പോള്‍ തുടങ്ങിയതആണേ.... ഈ വിഷു നാളില്‍ ഒരു ബ്ലോഗ്‌ ....:)


എന്തെഴുതണം എന്ന് പോലുമറിയാതെ ഇരിന്നപ്പോള്‍ ചുമ്മാ എഴുതിയ എന്റെ മുയല്‍ അവതാരത്തിന്

നിങ്ങള്‍ രണ്ടു വരി കുറിച്ച് പോയപ്പോള്‍ , അറിയാത്ത എന്തോ ഒരു സന്തോഷം തോന്നി ...


ഏതു? 4 peoples വായിച്ചല്ലോ .......വളരെ നന്ദി എന്നെ സഹിച്ചതിന് :)

സത്യത്തില്‍ മുയലിനു മുന്‍പത്തെ പോസ്റ്റ്‌ ആണ് എനിയ്കിഷ്ടപെട്ടത്‌.




എന്നാല്‍ പിന്നെ ഇത്തിരി ബുദ്ധി ഉപയോഗിച്ച് എഴുതാം എന്ന് കരുതി ...


ബുദ്ധി എന്ന് പറയുമ്പോള്‍ മന്ദബുധിയിലും ബുദ്ധി ഉണ്ടല്ലോ ....


അത് കൊണ്ട് ഇതും ക്ഷമിയ്കും എന്ന് കരുതുന്നു


*****************************************


അകലാതെ അകലങ്ങളില്‍ അലിയുന്നോരെന്‍ അഴകേ


അറിയുന്നുവോ അടിയന്റെ ആത്മാവിന്‍ ആഴങ്ങലിന്‍ ആധി നീ




*******************************************************


നീ കരയുകയാണോ ? നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ നിന്റെ കണ്ണുകളില്‍ നിന്നുതിരുന്നത്


എന്‍ ഹൃദയത്തിന്‍ രക്തമെന്നു!

***************************************************

അമ്മയ്കെന്നെ ഒത്തിരി ഇഷ്ടം ആയിരിന്നു ,

കുഞ്ഞുനാളില്‍ ആകാശത്തിലെ നക്ഷത്രം വേണമെന്ന് ഞാന്‍ വാശി പിടിയ്കും,

അതെനിയ്ക് സ്വന്തമല്ല എന്നറിഞ്ഞാവാം, സ്വയം ഒരു നക്ഷത്രമായി അമ്മ മാറിയത് ,


എന്റെ മാത്രം നക്ഷത്രമായി....





***********************************************


ഇതൊക്കെ എഴുതിയപ്പോള്‍ മോശമല്ല എന്നെനിയ്ക് തോന്നി , നിങ്ങള്‍ക്കോ ?


തുറന്നു പറഞ്ഞോളു, ഞാന്‍ വഴക്കിടൂല്ല. :)

13 comments:

  1. Amazing mysterious photo!!!

    Nice to see a new post :-)
    (@^.^@)

    ReplyDelete
  2. വല്ലണ്ടങ്ങോട്ട് സീരിയസൊന്നും ആവണ്ടാ. പിന്നെ അക്ഷരം തന്നെ അക്ഷരത്തെറ്റ് വരുത്തിയാല്‍ മോശമല്ലേ, അതുകൊണ്ട് ഒന്നു ശ്രദ്ധിച്ചോളൂട്ടോ.

    ReplyDelete
  3. അയ്യോ ചേച്ചി , അക്ഷരം എഴുതി പഠിയ്കാന്‍ എന്ന ഉദ്ദേശത്തില്‍ ആണ് ആ പേര് ഇട്ടതു ...
    അപ്പോള്‍ കുറച്ചു തെറ്റൊക്കെ വന്നാലും നിങ്ങള്‍ ഒക്കെ ഉണ്ടല്ലോ , തിരുത്താന്‍ ....
    ഞാന്‍ ഇങനെ അങ്ങ് , തോന്നിയ പോലെ ഒഴുകാം .... അല്ലെ ?
    നന്ദി കേട്ടോ, വന്നതിനു :)

    ReplyDelete
  4. അക്ഷ‌രം, ഞാനാദ്യമായിട്ടാണ്‌ ഇവിടെ. പരിചയപ്പെട്ടതില്‍ സന്തോഷം. 4 peoples വായിച്ചല്ലോ എന്നെഴുതി കണ്ടു. തെറ്റി. ഞാനടക്കം 5 പീപ്പിള്‍സ്.:)

    "കുഞ്ഞുനാളില്‍ ആകാശത്തിലെ നക്ഷത്രം വേണമെന്ന് ഞാന്‍ വാശി പിടിയ്കും,
    അതെനിയ്ക് സ്വന്തമല്ല എന്നറിഞ്ഞാവാം, സ്വയം ഒരു നക്ഷത്രമായി അമ്മ മാറിയത് ,
    എന്റെ മാത്രം നക്ഷത്രമായി...."
    ഈ വരികള്‍ മനസ്സില്‍ നൊമ്പരമുണ്ടാക്കി. :(

    ReplyDelete
  5. എനിക്കും സീരിയസ്സായി ഒരു കാര്യം പറയാനുണ്ട്. word verification എടുത്തു കളഞ്ഞാല്‍ കമന്റിടാന്‍ എളുപ്പമായിരിക്കും. :)

    ReplyDelete
  6. Dear Aksharam,
    Good Morning!
    Really touching lines;Amma has become a star?Each one us has a very dear star of her/his own!Aa priyappetta Ammaku ente pranamam!
    If four people have to read your words,reach out to forty people.
    Keep writing;you are taking a long gap.
    Friend,may I know your name?

    ReplyDelete
  7. അങ്ങനെ മുയല്‍ക്കവിതയുടെ കുട്ടിത്തത്തില്‍ നിന്നു ചാടിച്ചാടി വലുതായല്ലേ.:)
    അകലങ്ങളില്‍ ഇങ്ങനെ ഒരുപാട് പേര്‍ക്കായി എത്ര നക്ഷത്രങ്ങളാണല്ലേ ‘കൂടെ തന്നെയുണ്ട്,പേടിക്കേണ്ട’ എന്നും പറഞ്ഞ് കണ്ണു ചിമ്മി കാട്ടുന്നത്...

    ReplyDelete
  8. നന്നായിട്ടുണ്ട് . ചെറിയ വരികളില്‍ ഒരുപാട് പറയുന്നു ......

    ReplyDelete
  9. നന്നായിരിക്കുന്നു...

    ReplyDelete
  10. ഒതുക്കിപറയുമ്പോള്‍ ...വല്ലാത്ത ചന്തം

    ReplyDelete
  11. ഇത് എനിക്കിഷ്ടായി.

    ReplyDelete
  12. Really touching words..
    കുഞ്ഞുനാളില്‍ ആകാശത്തിലെ നക്ഷത്രം വേണമെന്ന് ഞാന്‍ വാശി പിടിയ്കും....അതെനിയ്ക് സ്വന്തമല്ല എന്നറിഞ്ഞാവാം, സ്വയം ഒരു നക്ഷത്രമായി അമ്മ മാറിയത് ....
    എന്റെ മാത്രം നക്ഷത്രമായി....

    ReplyDelete