നല്ല വിശപ്പ് , വീട്ടില്‍ ആരും ഇല്ല , ഫ്രിഡ്ജ് ഇല് കാര്യമായി ഒന്നും ഇല്ല, ഒരു കാര്യം മാത്രം, നല്ല വിശപ്പുണ്ട്, പുറത്തു പോകാനും തോന്നുന്നില്ല, ഫ്രിഡ്ജ് ഒന്ന് കൂടെ നോക്കി .. ഉണ്ട് നിറയെ കാരറ്റ് , ശെരി , ഇന്ന് ഞാന്‍ ഒരു മുയല്, ഒരു വലിയ മുയല്, കാരറ്റ് മാത്രം തിന്നുന്ന മുയല് ചാടി ചാടി നടക്കാത്ത മുയല് ആരും പിടിച്ചു വേവിയ്കാത്ത മുയല് ഇന്ന് ഞാനൊരു മുയല് കാരറ്റ് തിന്നും മുയല്
ഇന്നെന്റെ ചിന്തകള്‍ മുഴുവനും അവളെ കുറിച്ചായിരിന്നു, അവള്! ക്ലാസ്സു കഴിഞ്ഞു വരുമ്പോള്‍ എന്റെ അടുത്തേയ്ക് ഓടി എത്തുന്നവള്, അവളുടെ കൊച്ചു കൊച്ചു പരിഭവങ്ങളും ആഗ്രഹങ്ങളും എന്നോട് പങ്കു വെച്ചവള്‍ , എനിയ്ക് അവള് ആരായിരിന്നു , അവള്‍ക് ഞാന്‍ ആരായിരിന്നു , അറിയില്ല , എങ്കിലും അന്നൊരിക്കല്‍ ഒരു ദൂരയാത്രയ്ക് പോയപ്പോള്‍ , അവള് തന്ന ചുംബനം , നിറഞ്ഞ ഞങ്ങളുടെ കണ്ണുകള്‍ ...ഓര്‍മയില്‍ തെളിഞ്ഞു നില്കുന്നു ...ആ യാത്രയുടെ രാത്രി . ആദ്യമായി അവളെ കണ്ട അന്നും അവള് കരയുക ആയിരിന്നു , ആ കണ്ണീര് ആണല്ലോ എന്നെ അവളുടെ അടുത്ത് എത്തിച്ചത് , ഓര്‍കുന്നു ഞാന്‍ ആ ഊഞ്ഞാല് , മനസ്സ് ചാഞ്ചാടുന്നത് പോലെ ആദി കൊണ്ടിരുന്ന ഊഞ്ഞാല് ,അവള് ആ ഊഞ്ഞാലില്‍ നിറഞ്ഞ മിഴികളുമായി ഇരിയ്കുന്നത് , അന്ന് കടന്നു വന്നതാണ് അവള് , പിന്നീട് രക്ത ബന്ധങ്ങള്ക് അപ്പുറം , ഞങ്ങള്‍ സ്നേഹിച്ചു , ഒരുമിച്ചുള്ള നിമിഷങ്ങള്‍ തന്നിരുന്ന സന്തോഷം, പുഞ്ചിരിയോടെ മാത്രം.....ഇന്നും ഓര്ക്കവുന്നവ .... എവിടെയാണ് നീ എന്റെ കുഞ്ഞനിയത്തി ....... ഈ ചേട്ടന് നിന്നെ എടുത്തു കൊണ്ട് നടന്ന നാളിന്റെ ഓര്‍മകളില്‍ പുഞ്ചിരിച്ചു ജീവിയ്കുന്നു .....
വിഷു പുലരിയില്‍ തോന്നിയ ഒരു പൂതി ... ബ്ലോഗുകള്‍ പലതും കണ്ടു ഞാന്‍, ബ്ലോഗ്ഗര്‍ ആക്കാന്‍ കൊതിച്ചു ഞാന്‍, ബ്ലോഗില്‍ പലവിധ നാടകങ്ങള്‍, അതിലൊരു നടനായി ഈ ഞാനും ... കണ്ണനെ കൂട്ടിനായി കിട്ടി , പക്ഷെ.. കണ്ണന്റെ കുസൃതികള്‍ പൊറുക്കുന്നു ലോകം .. ഈ എന്റെ കുസൃതികളും കാണേണ്ടേ ? ലോകമേ ? വിഷു ആശംസകള്‍ .........
ചുമ്മാ ഇന്നലെ മുതല്‍ ചുറ്റും ആരും ഇല്ലായിരിന്നു , ഏകാന്തതയുടെ ലോകം ഇന്ന് രാവിലെ ഒരു ബ്ലോഗ് തുടങ്ങി , എന്തെഴുതണം എന്നറിയില്ല , ഇപ്പോള്‍ തോന്നിയത് എഴുതി...